ഫനാ (fanaa)

ഫനാ (fanaa)

വലിയൊരു സൂഫി തത്ത്വമാകുന്നു ഫനാ (fanaa)അഥവാ സമർപ്പണം. ഈശ്വരനെ തങ്ങളുടെ പ്രേമഭാജനമായി കാണുന്ന സൂഫികൾ അവനോടുള്ള ആ അചഞ്ചല പ്രേമത്തെ ഇഷ്ഖ് (Ishq) എന്നു വിശേഷിപ്പിക്കുന്നു. ആ പ്രേമത്തെ സാക്ഷാത്കരിക്കാൻ അവർ സ്വയം സമർപ്പിക്കുന്നു. സ്വയം സമർപ്പണത്തിൽ അഹം എരിഞ്ഞടങ്ങി ബോധത്തിന്റെ…
മഴ

മഴ

കൗമാരത്തിന്റെ കൗതുകത്തിൽ മനസിന്റെ നനുത്ത തൂവാലയിലൊപ്പിയെടുത്ത നിറമായിരുന്നു അത്.. സന്ധ്യയുടെ ശോണിമയിൽ കുടമുല്ലപ്പൂവുകളുടെ കിനാക്കളെ തൊട്ടറിയവേ, ഉള്ളിൽ വിരിഞ്ഞ ഭാവത്തിന് പൂന്തേനിന്റെ മാധുര്യം കിനിഞ്ഞിരുന്നു.. കൽപ്പടവുകളിൽ തട്ടി അനർഗളനിർഗളം ഒഴുകിയ ഗാനവീചികളിൽ ആറാടി നിലാവിനെ നോക്കി നിൽക്കവേ, ആദ്യ പ്രണയം വർണ്ണത്തോടോ…
Kilometers and Kilometers !!

Kilometers and Kilometers !!

എഴുതാൻ ഒരു വിഷയം ആലോചിച്ചിരിക്കുമ്പഴാണ് തൊട്ടടുത്ത് നടക്കുന്ന ഒരു യുദ്ധം ശ്രദ്ധയിൽ പെട്ടത്.. ഒന്നുകൂടി ശ്രദ്ധിച്ചു.. എന്താ സംഭവം ? പ്രാണപ്രിയൻ സിരിയുമായി കസർത്തു നടത്തുകയാണ്.. ആശാന് ബാംഗ്ലൂർ നിന്ന് ഊട്ടിക്ക് എത്ര ദൂരം ഉണ്ടെന്നു അറിയണം .. പഠിച്ച പണി…
ആരോ അവൻ ആരോ ..

ആരോ അവൻ ആരോ ..

എല്ലാവരോടും എല്ലാറ്റിനോടും പ്രണയം ആയിരുന്നു അവന് .. അതുകൊണ്ടാവാം ലോകത്തെ പ്രണയിക്കുന്നതിന്റെ തിരക്കിൽ, തന്നെ തേടിയെത്തിയ പ്രണയിനിയെ അവൻ ആദ്യം അറിയാതെ പോയത്.. പക്ഷെ സൂര്യപ്രഭക്കു മുന്നിൽ നിലാവിന് വഴി മാറിയില്ലേ ശീലമുള്ളൂ.. ഒടുവിൽ ജീവിത രഥത്തിലേറി അവർ ഊരു ചുറ്റാൻ…
ദാസനും വിജയനും – രണ്ട് “ചെറിയ”അബദ്ധങ്ങള്‍

ദാസനും വിജയനും – രണ്ട് “ചെറിയ”അബദ്ധങ്ങള്‍

നമസ്കാരം കൂട്ടുകാരെ... ദാസനും വിജയനും പിണഞ്ഞ രണ്ട് അബദ്ധങ്ങളെ പറ്റിയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്... നല്ല തുടക്കം... പക്ഷെ ഇതൊരു LKG ക്കഥ അല്ല... കാലഘട്ടങ്ങളെ AD എന്നും BC എന്നും രണ്ടായി തിരിക്കുന്നതുപോലെ ഈ അബദ്ധങ്ങളെയും നമുക്ക്  രണ്ടായി തിരിക്കാം...…
Sysadmin @ മറൈന്‍ ഡ്രൈവ്

Sysadmin @ മറൈന്‍ ഡ്രൈവ്

അന്നൊരു ദിവസം night shift ഉം കഴിഞ്ഞു ഞാന്‍ ഉറങ്ങുകയായിരുന്നു... അപ്പോഴാണു ഉറക്കത്തീന്ന് എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി നാരായണന്റെ "missed call"... മേല്‍പ്പറഞ്ഞ ജീവി "missed call" മാത്രമേ ചെയ്യാറുള്ളൂ എന്നതുകൊണ്ടും പ്രാരാബ്ധക്കാരന്‍ ആണെന്ന് എല്ലാരോടും പറഞ്ഞു നടക്കുന്നതുകൊണ്ടും തിരിച്ചു വിളിക്കുക എന്നത്…
പൂച്ച മാഹാത്മ്യം !!

പൂച്ച മാഹാത്മ്യം !!

എന്നോ ഒരു ദിവസം ഞാനും വിനീതും പ്രസാദുകുട്ടിയും ലിന്‍സയും കൂടി  Facebook നോക്കുന്ന സമയം... എന്റെ പ്രൊഫൈലില്‍ പണ്ടത്തെ എന്റെ കോളേജ് സമയത്ത് ജീവിച്ചിരുന്ന ഒരു "പഴയ" പൂച്ചയുടെ ഫോട്ടോ ഉണ്ടായിരുന്നു... ഇപ്പോഴും ഉണ്ട് എന്നതാണ് എന്റെ ധാരണ... ആ പൂച്ചയുടെ…
സമ്മാനം

സമ്മാനം

കാലം ... അതു മാറിക്കൊണ്ടേയിരിക്കും.... വര്‍ഷവസന്തങ്ങളും ശിശിര ഹേമന്തങ്ങളും വന്നു പൊയ്ക്കൊണ്ടിരിക്കും.... കൊഴിഞ്ഞു വീഴുന്ന ഇലകളെ നോക്കി തെക്കിനിയിലെ ജനല്‍പ്പടിയില്‍ ഇരിക്കുമ്പോള്‍ അവള്‍ ആലോചിക്കുകയായിരുന്നു ... ഒരു സമ്മാനത്തെ കുറിച്ച് .... ഓട്ടുരുളിയിലെ അരിമണികള്‍ കൊണ്ട് ഹരിശ്രീ കുറിച്ച ബാല്യകാലം ഓര്‍ത്തു…
ഒരു HACKING വീരഗാഥ

ഒരു HACKING വീരഗാഥ

വളരെ സംഭവബഹുലമായി "launch " ചെയ്യപ്പെട്ട ഒന്നാണു ഞങ്ങളുടെ ടീം ചാറ്റ് റൂം . തിങ്കള്‍ മുതല്‍ വെള്ളി വരെ " server issues " കൊണ്ടും ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ ലോകകാര്യങ്ങളും നുറുങ്ങു തമാശകളും വിവിധയിനം " smileys…
കടല്‍

കടല്‍

എല്ലാം വലിച്ചെറിയാനുള്ള ഒരു വേസ്റ്റ് ബാസ്കെറ്റ് ആണ് കടല്‍ എന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്‍ത്തലയ്ക്കുന്ന കടലിനെ നോക്കിയിരുന്നാല്‍ സമയം കളയാം എന്ന് പറയുമെങ്കിലും അതിലെ തത്വം മനസ്സിലാക്കാവുന്നതേയുള്ളൂ.. മനസ്സിന്റെ പ്രതിബിംബമായി കടലിനെ കലാകാരന്മാര്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ഞാന്‍ എന്നും…
കാത്തിരിപ്പ്‌

കാത്തിരിപ്പ്‌

ഞാന്‍ ഓര്‍ക്കുകയായിരുന്നു... എന്തൊക്കെയോ എഴുതണമെന്നു കരുതി ഇവിടെ എനിക്കായി അല്‍പ്പം ഇടവും കാത്തുവെച്ചു ഞാനിരുന്നു... പക്ഷേ ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥക്ക് ... ഒരു തരം മരിച്ച അവസ്ഥക്കുള്ള ഉത്തരം മാത്രം എന്റെ പക്കല്‍ ഇല്ലാതെ പോയി... കാലം വീണ്ടും ഉരുളുകയാണ്‌... യാത്രക്കായി…
എന്റെ യാത്ര ഇവിടെ തുടങ്ങുന്നു..

എന്റെ യാത്ര ഇവിടെ തുടങ്ങുന്നു..

എന്നും എന്റെ കൂടെ നിഴലായി ചലിച്ചത് എന്റെ പുസ്തകങ്ങളും തൂലികയും ആയിരുന്നു. എന്നും ഞാന്‍ എന്റെ സ്വപ്നങ്ങളും നൊമ്പരങ്ങളും പങ്കു വെച്ചതും അവയോടായിരുന്നു...ഇന്ന് താളുകള്‍ വെബ്‌ പേജുകള്‍ക്കും തൂലിക കീ ബോര്‍ഡിനും വഴിമാറിയപ്പോള്‍ എന്നെപ്പോലെയുള്ളവര് കണ്ണീരൊഴുക്കി... പക്ഷേ കാലത്തിനൊത്ത് സഞ്ചരിക്കുക എന്നതാണല്ലോ…