22-November-2019

22-November-2019

മരണം.. ഇന്നെന്റെ ചിന്തയിൽ മരണമാണ്.. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഏറ്റവും വലിയ കണക്കുപുസ്തകമേന്തുന്ന മരണം.. "ദേഹമേ പോകുന്നുള്ളൂ ദേഹി ഇവിടെത്തന്നെ ഉണ്ടാകും" എന്ന് മംഗലശ്ശേരി നീലകണ്ഠൻ ഭാര്യയുടെ അസ്ഥിമാടത്തിൽ നിന്ന് യാത്ര ചൊല്ലുന്നത് കഴിഞ്ഞാഴ്ച കൂടി കണ്ടതേയുള്ളു.. എന്നാൽ ദേഹമാണോ…
11-November-2019

11-November-2019

എന്റെ യാത്രകളിൽ എന്നും തേടിയലഞ്ഞത് എന്തെന്ന് നിശ്ചയമില്ലെങ്കിലും അറിയാൻ സാധിച്ചിട്ടുണ്ട് പലരെയും.. പക്ഷെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ആ ഒരാളുടെ കാലടികൾ പിന്തുടർന്നുള്ള യാത്രക്കായി ഞാൻ ക്ഷണിക്കപ്പെട്ടതായിരുന്നു.. ജന്മഭൂമി വിട്ട് കാതങ്ങൾക്കകലേക്ക് പറിച്ചുനട്ടവൻ തന്റെ ബാല്യം ചിലവിട്ട മണ്ണിലൂടെ ഞാൻ നടന്നു..…
9-November-2019

9-November-2019

പ്രകൃതിയിലെ ഒരു ചരാചരത്തോട് ദൂരെയിരുന്നു സംവദിക്കുന്ന രീതി ഞാൻ പഠിക്കുന്നത് എന്റെ സ്കൂൾ കാലഘട്ടത്തിലാണ്.. സ്കൂൾ ഹോസ്റ്റലിന്റെ ഒരു വശത്തെ ജനലിലൂടെ നോക്കിയാൽ കാണുന്നത് ദൂരെയുള്ള പള്ളിമുറ്റത്ത് നിൽക്കുന്ന കാറ്റാടിമരമായിരുന്നു.. അന്നാ മരത്തെ എന്റെ സുഹൃത്തായി കണ്ടു ഞാൻ പറഞ്ഞിട്ടുള്ളതൊന്നും മറ്റാരോടും…
31-October-2019

31-October-2019

കടം കൊണ്ട ചിന്ത.. പബ്ബിൽ വെച്ച് സുഹൃത്തുക്കളായതിനു ശേഷം ഒരുനാൾ നായകനെ കാണാൻ നായിക പൂവുമായി വരുന്നു... തെറ്റ്.. അവൾ വന്നത് ഒരു ചെറിയ കള്ളിമുൾച്ചെടിയുമായാണ്.. ശേഷം അവൾ പറയുന്ന വാക്കുകളുടെ സത്ത ഇത്രമാത്രം.. ദിവസങ്ങൾ പോകവേ പൂക്കളുടെ സുഗന്ധം ഇല്ലാതെയാകും,…
30-October-2019

30-October-2019

ഞാനീ നിദ്ര തുടങ്ങിയിട്ട് കാലങ്ങളായിരിക്കുന്നു.. ജാഗ്രത്തിൽ നിന്നു സ്വപ്നത്തിലേക്കും സ്വപ്നത്തിൽ നിന്നു സുഷുപ്തിയിലേക്കും സുഷുപ്തിയിൽ നിന്ന് സ്വരൂപത്തിലേക്കുമുള്ള എന്റെ യാത്രയെ നിദ്രയെന്ന് പേരിടുന്നതിലെ അർത്ഥശൂന്യത ഞാനറിയുന്നു.. എങ്കിലും ഇന്നീ ശൂന്യതയിൽ ഞാനെന്റെ അർഥങ്ങൾ തിരയേണ്ടതായി വന്നിരിക്കുന്നു.. സാഗരം ശാന്തമെന്നു തോന്നുമ്പോഴായിരിക്കും അതിൽ…
മയിൽ‌പ്പീലി

മയിൽ‌പ്പീലി

എഴുത്തുകളെ ഭ്രാന്തമായി പ്രണയിച്ചു തന്റെ ജീവിതം തന്നെ എഴുത്താക്കി മാറ്റിയ ഒരുവനെ എന്നോ കണ്ടുമുട്ടിയപ്പോൾ ഒരുപാട് പരിചയം തോന്നി.. അവനോടു ഞാൻ അധികമൊന്നും സംസാരിച്ചില്ലെങ്കിലും അവൻ ഒറ്റദിവസം കൊണ്ട് ഒരുപാട് പറഞ്ഞു... അവനെപ്പറ്റിയും അവനായിരിക്കുന്ന അവസ്ഥയെ പറ്റിയുമെല്ലാം അവൻ വാചാലനാകുമ്പോൾ കൗതുകത്തോടെ…
സൂഫിസം

സൂഫിസം

സൂഫിസം എന്നത് ഒരുകാലത്ത് അറിയാൻ താല്പര്യമുള്ള വിഷയങ്ങളിൽ ഒന്നായിരുന്നു.. അതിനെ കുറിച്ചു കൂടുതലറിയാൻ ആഗ്രഹിക്കുമ്പോൾ ദാ അനാർക്കലി സിനിമയിലെ നായികാകഥാപാത്രം സൂഫി സെന്ററിൽ.. അതോടെ അജ്മീറിൽ പോകാൻ ഉള്ള ആഗ്രഹം മനസ്സിൽ സ്ഥലം പിടിച്ചു.. പിന്നീട് സൂഫി പറഞ്ഞ കഥ എന്ന…