വിദ്യാഭ്യാസ വിപ്ലവം

വിദ്യാഭ്യാസ വിപ്ലവം

കേന്ദ്ര സർക്കാരിനോട്..

ഇനിയുള്ള അഞ്ചു വർഷം നിങ്ങളുടേതാണ്.. ഭാരതം ശുദ്ധീകരിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ സ്വച്ഛ് ഭാരത് അഭിയാൻ വിദ്യാഭ്യാസമേഖലയിൽ നിന്നു തുടങ്ങുക..

പാഠപുസ്തകങ്ങളും പാഠ്യ പദ്ധതികളും സംസ്കരിക്കുക.. വിദേശ്യനാണ്യങ്ങൾ കൈപ്പറ്റി എഴുതപ്പെട്ട ചരിത്രത്തെ വേരോടെ പിഴുതെറിയുക..

പ്രാചീന മധ്യമ ആധുനിക ചരിത്രങ്ങൾ വിഷയമാകുമ്പോൾ അതിലെ മുഖ്യധാരയിൽ ഭാരതത്തിന്റെ സാംസ്‌കാരിക പ്രാധാന്യത്തിനു കോട്ടം തട്ടാത്ത വിധം മാറ്റിയെഴുതുക..

എടുത്തുപറഞ്ഞാൽ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിയോളം പങ്കുവഹിച്ച എല്ലാ നേതാക്കന്മാരുടെയും പ്രാധാന്യം വ്യക്തമാക്കുക… ഒരൊറ്റ ഭാരതത്തിന്റെ ഹൃദയത്തിൽ വിഭജനം വരുത്തിയ മുറിവുകൾ വിഷയമാക്കുക..

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ ഭാരതത്തിനു മേലെ നടന്ന ആക്രമണങ്ങളെ കുറിച്ചും അവയുടെ കാരണങ്ങളെ കുറിച്ചും പഠിപ്പിക്കുക.. മതേത്വരത്വം എന്നത് ഭാരതത്തിന്റെ മുഖമുദ്രയാക്കി മാറ്റപ്പെട്ടതിനു പിന്നിൽ നടന്ന സംഭവങ്ങളെ കുറിച്ച് പഠിപ്പിക്കുക.. 1991ന് ശേഷം നടന്ന ആഗോളവത്കരണത്തിൽ നമ്മുടെ ഭാരതത്തിന്റെ കലാപൈതൃകം തന്നെ നഷ്ടമായതിനെ കുറിച്ച് ബോധവാന്മാരാക്കുക..

ഭാരതവും അയൽരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെ കുറിച്ച് അറിവ് നൽകുക.. ലോകരാഷ്ട്രങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അതിൽ ഭാരതം സ്വീകരിക്കുന്ന നിലപാടുകളും വിഷയമാക്കുക..

ഇനി ബുദ്ധിയുറയ്കുന്ന പ്രായത്തിൽ തന്നെ എത്തിക്സ് എന്താണെന്ന് കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പാഠ്യപദ്ധതികളിൽ മാറ്റം വരണം.. ഇതര സംസ്കാരങ്ങളോടുള്ള ബഹുമാനം, രാജ്യസ്നേഹം എന്നിവ അവരിൽ തഴച്ചു വളരുന്ന രീതിയിൽ ഉള്ളവ ആയിരിക്കണം അസൈൻമെന്റുകൾ നല്കപ്പെടേണ്ടത്..

ജാതി എന്നും മതം എന്നും മാത്രം ചിന്തിക്കുന്ന വിഘടനവാദികൾ തങ്ങളുടെ കുട്ടികൾ രാജ്യസ്നേഹികൾ ആയിപ്പോകുമെന്ന് പേടിച്ചു അവരെ സ്കൂളിൽ അയക്കാൻ വരെ മടിക്കുന്ന രീതിയിൽ മാറട്ടെ നമ്മുടെ സിലബസുകൾ.. ഭാരതത്തിൽ ജീവിക്കണമെങ്കിൽ ഫോർമൽ എഡ്യൂക്കേഷൻ വേണോ മതപഠനം മാത്രം മതിയോ എന്നവർ തീരുമാനിക്കട്ടെ..

പെറ്റമ്മയും പിറന്ന മണ്ണും തന്നെയാണ് സ്വർഗ്ഗത്തേക്കാളും മഹത്തരമെന്ന് കൊച്ചു തലച്ചോറുകൾ ആവർത്തിച്ചുരുവിടട്ടെ.. അതായിരിക്കട്ടെ നമ്മുടെ യൂണിഫോം സിവിൽ കോഡ്..

ഈയൊരു വിദ്യാഭ്യാസ വിപ്ലവം ഇവിടെ റൂട്ട് ലെവലിൽ സംഭവിക്കാതെ സിനിമാക്കൊട്ടകയിൽ ദേശീയഗാനം കേൾപ്പിച്ചിട്ടും സോഷ്യൽ മീഡിയയിൽ രാജ്യസ്നേഹം പ്രസംഗിച്ചിട്ടും യുവതലമുറയെ ഉദ്ബോധിപ്പിച്ചിട്ടുമൊന്നും യാതൊരു കാര്യവുമില്ലെന്നും അത് വെറും കതിരിന്മേൽ വളം വെക്കലായി മാറുകയേ ഉള്ളു എന്നും ഓർമിപ്പിച്ചുകൊണ്ട് ചുരുക്കുന്നു.. വന്ദേമാതരം.. !!

~Anjali

NB: പോസ്റ്റിന്റെ ഉദ്ദേശം മനസിലാക്കി ഷെയർ ചെയ്യേണ്ടവർക്ക് കടപ്പാട് വെച്ചോ അല്ലാതെയോ ഷെയർ ചെയ്യാം..