31-October-2019

31-October-2019

കടം കൊണ്ട ചിന്ത..

പബ്ബിൽ വെച്ച് സുഹൃത്തുക്കളായതിനു ശേഷം ഒരുനാൾ നായകനെ കാണാൻ നായിക പൂവുമായി വരുന്നു…

തെറ്റ്..

അവൾ വന്നത് ഒരു ചെറിയ കള്ളിമുൾച്ചെടിയുമായാണ്.. ശേഷം അവൾ പറയുന്ന വാക്കുകളുടെ സത്ത ഇത്രമാത്രം..

ദിവസങ്ങൾ പോകവേ പൂക്കളുടെ സുഗന്ധം ഇല്ലാതെയാകും, ഇതളുകൾ കൊഴിയും.. അപ്രകാരം അവ നശിക്കും..
എന്നാൽ മുൾച്ചെടിയുടെ മുള്ളുകൾ അതുപോലെ നിലനിൽക്കുന്നവയാണ്..
അവ പൂക്കളെ പോലെ ദുർബലമല്ല, മറിച്ചു അതിജീവിക്കുന്നവയാണ്.. അതുകൊണ്ട് തന്നെ സമ്മാനം നൽകുവാനായി ഏറ്റവും ഉത്തമം മുള്ളുകൾ തന്നെ..

Really loved the thought..!!

PS: എന്നെങ്കിലും തോന്നിയാൽ ഈ സിനിമയെ കുറിച്ചൊരു വിവരണം എഴുതിയിടാം.. ഉള്ളത് പറഞ്ഞാൽ ഇപ്പോൾ സിനിമയെ കുറിച്ച് എഴുതാനുള്ള മാനസികാവസ്ഥയിലല്ല, എങ്കിലും ഈ ചിന്ത പങ്കുവെക്കണമെന്ന് തോന്നിയതിനാൽ ഇത്ര മാത്രം ഇവിടെ കുറിക്കുന്നു.. ??
#ae_dil_hai_mushkil