ഓട്ടോ വരാത്തതുകൊണ്ട് ഇന്ന് കാലത്ത് അമ്മയെ ഓഫീസിൽ കൊണ്ടാക്കാൻ സ്കൂട്ടർ എടുത്തിറങ്ങി..
ചമ്രവട്ടത്തേക്കുള്ള വഴിയിൽ എവിടെയും കടകൾ തുറന്നിട്ടില്ല.. വഴിയിലെ കൊച്ചു കൊച്ചു കവലകളിൽ അവിടേം ഇവിടെയുമായി റോഡിലൂടെ പോകുന്നവരെയൊക്കെ രൂക്ഷമായി നിരീക്ഷിച്ചുകൊണ്ട് സമാധാനക്കാർ ഉണ്ട്.. കമ്മട്ടിപ്പാടം എന്ന് പേരിട്ട ഫുട്ബോൾ പാടത്തൊക്കെ ആധുനിക യുവത്വം കൂട്ടം കൂടി നിൽക്കുന്നു, കൊറച്ചു പഴേ യുവത്വങ്ങളാകട്ടെ, തുറക്കാത്ത ചായക്കടകൾക്കു മുന്നിലെ പഴയ മരബെഞ്ചുകളിൽ നിരന്നിരുന്നു വീക്ഷിക്കുന്നു..
പോണ വഴിക്കുള്ള രണ്ടു ചെറിയ ടൗണിലും പോലീസ് ജീപ്പും കണ്ടു, ജീപ്പ് നിറയെ ആൾക്കാരെയും കണ്ടു.. പോലീസ് പലയിടത്തും ഇറങ്ങി ആളുകളോട് എന്തൊക്കെയോ ചോദിക്കുന്നും പറയുന്നുമുണ്ട്..
ഫസ്റ്റ് ഫ്ലോറിലുള്ള ഓഫീസിൽ അമ്മയെ കൊണ്ടുവിടുമ്പോൾ “ചേച്ച്യേ ബാങ്ക് ഉണ്ടാവൂലോ ല്ലേ” എന്ന് സർവ്വമതത്തിലുമുള്ള ഇടപാടുകാർ അമ്മയോട് അന്വേഷിക്കുന്നുണ്ട്.. ആരെങ്കിലും ബാങ്ക് അടപ്പിക്കാൻ വന്നാൽ അമ്മയെയും കൊണ്ട് മടങ്ങാമെന്നു കരുതി കുറച്ചു നേരം അവിടെ കാത്തുനിൽക്കുമ്പോൾ താഴെ റോഡിൽ നടക്കുന്ന കാര്യങ്ങൾ വീക്ഷിച്ചു..
ആളുകൾ കുറെ കൂടിയിരിക്കുന്നു.. പതിവിലും ഉറക്കെ സംസാരിക്കുന്നുമുണ്ട്.. അങ്ങാടിയിൽ ആകെ കച്ചോടം നടത്തുന്നത് മീൻകാരനാണ്.. അത് പിന്നെ തെറ്റുപറയാനാവില്ല, ഇവിടത്തുകാർക്ക് നോണില്ലാതെ എന്ത് ഹർത്താൽ..
അര മണിക്കൂറു കഴിഞ്ഞട്ടും ബാങ്ക് പൂട്ടിക്കാൻ ആരും വരുന്നില്ലെന്ന് കണ്ടപ്പോൾ വീട്ടിൽ പൊക്കോളാൻ പറഞ്ഞു അമ്മ പച്ചക്കൊടി കാട്ടി.. അങ്ങനെ പതുക്കെ താഴെയിറങ്ങി വന്നവഴിയെ മടങ്ങാമെന്നു കരുതി സ്കൂട്ടറെടുത്തു സ്റ്റാർട്ട് ചെയ്തതും ദോണ്ടേ കവലേല് പൗലോസ്..
രണ്ടു ജീപ്പ്, അത് കറക്റ്റ് റോഡിനു നടുവിൽ നിർത്തി അതിൽ നിന്ന് പോലീസ് ഇറങ്ങുകയാണ് സൂർത്തുക്കളെ, ഇറങ്ങി ഓടുകയാണ്.. ഏതോ ഒരു സമാധാനക്കാരന്റെ പിന്നാലെ ഓടി ഓനെ വളഞ്ഞിട്ടു പിടിക്കുന്ന കേരളാ പോലീസ്.. ഹോ, കണ്ടു കണ്ണ് നിറഞ്ഞുപോയി..
അവിടെ അധികം നിൽക്കാതെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പഴും പിതാവിന് മുമ്പ് ഭൂജാതരായ ചില വത്സലപുത്രന്മാർ വണ്ടി തടയാൻ നിൽക്കുന്നത് കണ്ടു.. ഓരോ അമ്പത് മീറ്ററിലും ചുവപ്പ് പതാക കുത്തിവെച്ചിട്ടുള്ള മെയിൻറോഡിനോട് ചേർന്നുള്ള ഒരിടവഴിയിൽ കുറച്ചുപേര് ഒന്നും സംഭവിക്കാത്തമട്ടിൽ അയ്യപ്പൻവിളക്കിനു കുരുത്തോല തൂക്കുന്നു..
വീട്ടിലെത്തി കുറച്ചു നേരം വിശ്രമിച്ചു ഇന്ത്യൻ എക്സ്പ്രസ്സ് ആപ്പ് തുറന്നപ്പോ ഉണ്ട് തിരൂരും പാലക്കാടുമായി 230 ഓളം അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ലൈവ് അപ്ഡേറ്റ്.. ഹോ, കഴിഞ്ഞ കൊല്ലം ഇക്കാലത്തു എന്തായിരുന്നു.. സംസ്ഥാനസർക്കാരിനൊപ്പം നിന്ന് ഒരു കുറ്റവും ചെയ്യാത്തോരെ തല്ലിച്ചതയ്ക്കുന്ന പോലീസ്.. എന്നാൽ ഇത്തവണ കേന്ദ്രനിർദേശം അനുസരിച്ചു രാജ്യദ്രോഹികളെ ഓടിച്ചിട്ട് പിടിക്കുന്ന പോലീസ്.. എന്തായാലും താടിയുള്ളപ്പനെ പേടിണ്ട്ന്ന് ബോധ്യായി..
അതേ, കാലത്തിനൊരു കാവ്യനീതിയുണ്ട്.. എല്ലാം കാണാൻ മുകളിൽ ഒരാളിരിക്കുന്നുണ്ട് മക്കളെ.. ആ തീ, അത് ഞാനാണ്..
സ്വാമി ശരണം.. ❤️
~Vishnupriya