എന്നോ ഒരു ദിവസം ഞാനും വിനീതും പ്രസാദുകുട്ടിയും ലിന്‍സയും കൂടി Facebook നോക്കുന്ന സമയം… എന്റെ പ്രൊഫൈലില്‍ പണ്ടത്തെ എന്റെ കോളേജ് സമയത്ത് ജീവിച്ചിരുന്ന ഒരു “പഴയ” പൂച്ചയുടെ ഫോട്ടോ ഉണ്ടായിരുന്നു… ഇപ്പോഴും ഉണ്ട് എന്നതാണ് എന്റെ ധാരണ… ആ പൂച്ചയുടെ ഫോട്ടോ ആണ് ഏറ്റവും കൂടുതല്‍ “comments” ഏറ്റു വാങ്ങിയ ഫോട്ടോ… ലിന്‍സയ്ക്ക് വല്യ ഇഷ്ടാണേ ആ ഫോട്ടോ… പുള്ളിക്കാരി ആണെങ്കില്‍ ഒരു ഭൂലോക സംഘടന വേണമെങ്കിലും തുടങ്ങും – AKPFA – അഥവാ “All Kerala Poocha Fans Association”… അവള്‍ അതിന്റെ പ്രസിഡന്റും അവള്‍ടെ അനിയന്‍ അതിന്റെ സംസ്ഥാന സെക്രട്ടറിയും തലസ്ഥാനം തിരുവനന്തപുരവും എന്നതാണ് current network configuration.. 🙂
അങ്ങനെ ഇരിക്കുന്ന സമയത്തിങ്കലാണ് ആ ഫോട്ടോ ആല്‍ബം തുറക്കാന്‍ എനിക്ക് തോന്നിയത്.. ആ ഫോട്ടോയിലെ കമന്റ്സ് മുഴുവനും ലിന്‍സേടെ പൂച്ച സ്നേഹം വഴിഞ്ഞൊഴുകുന്നു…. അങ്ങനെ ആ കമന്റ്സ് നു കമന്റ്സ് പറയാന്‍ ഞാനും പ്രസാദുകുട്ടിയും തീരുമാനിച്ചു…
“അയ്യേ പൂച്ച…” എന്നും പറഞ്ഞു ഞങ്ങള്‍ തുടങ്ങി… തൊട്ടപ്പുറത്ത് ഇരുന്നു chewing gum ഭക്ഷിച്ചു കൊണ്ടിരുന്ന വിനീത് പറഞ്ഞു — “പൂച്ചയെപ്പറ്റി മിണ്ടരുത്”…. Christian Brothers എന്ന സിനിമയിലെ ഒന്നിനും കൊള്ളാത്ത ഒരു പാട്ടിനെ പറ്റി ഓര്‍ത്താണ് അവന്‍ അത് പറഞ്ഞത് എന്ന് ക്ഷണത്തില്‍ ഞങ്ങള്‍ക്ക് മനസ്സിലായി… പക്ഷെ പാവം കൊച്ച്.. അവള്‍ക്കത് അത്രക്കങ്ങു പിടി കിട്ടിയില്ല…
കൊടുങ്കാറ്റ് എന്നാണോ റോക്കറ്റ് എന്നാണോ പറയേണ്ടതെന്ന് വല്യ നിശ്ചയല്ല്യ , പറന്നു വന്നു… വിനീതിന്റെ കഴുത്തിന് പിടിച്ചില്ലെന്നെ ഉള്ളു… കക്ഷി രോഷാകുലയാണ്….
“നീ ആരാ ഡാ പൂച്ചയെപ്പറ്റി പറ്റി പറയാന്‍ ..” എന്നും ചോദിച്ചു നാഗവല്ലി സ്റ്റൈലില്‍ ജ്വലിച്ചു നില്‍ക്കുകയാണ്…. This is the correct situation എന്ന് മനസ്സിലാക്കിയ ഞാനും പ്രസാദുകുട്ടിയും തമ്മില്‍ തമ്മില്‍ ഒന്ന് നോക്കി… കൈയടിച്ചു സ്റ്റാര്‍ട്ട് ചെയ്തു…
“പ്രസാദുട്ട്യെ .. നെനക്ക് ഇഷ്ടാണോ ഡാ പൂച്ചയെ ?”
“അയ്യേ… വൃത്തികെട്ട ജന്തു…” ഉടനെ വന്നു മറുപടി….
പ്രസാദ് അത് മൈന്‍ഡ് ചെയ്യാതെ എന്നോട് സംസാരിക്കുന്നു…. “നെനക്കറീല്ല്യെ…. പൂച്ച കട്ടു തിന്നും…. ഒരു മര്യാദല്ല്യാത്ത ജീവി” …
Nagios ന്റെ ഉള്ളില്‍ നിന്നും പുറത്തു വന്ന വിനീത് പറഞ്ഞു — ഒരു ദിവസം മുഴുവന്‍ അതിനെ പട്ടിണിക്കിട്ട് നോക്ക്… അത് കട്ടു തിന്നും…
അപ്പൊ പ്രസാദ് തന്റെ സ്വതസിദ്ധമായ സിനിമ ഡയലോഗ് തുടങ്ങി — ഒരു കഷ്ണം പച്ച മത്തിയും ഒരു കഷ്ണം ഒണക്ക മത്തിയും ഇട്ടു കൊടുത്താല്‍ പൂച്ച ആദ്യം ഏതു തിന്നും ??
“എന്റെ പൂച്ച തിന്നത്തില്ല .. അതിനു മീന്‍ അത്രയ്ക്ക് ഇഷ്ടമല്ല … ”
അപ്പൊ നിന്റെ പൂച്ച vegetarian ആണോ…. എന്റെ ശിവനേ… കലികാലം എന്നല്ലാതെ എന്തു പറയാന്‍ … ഞങ്ങള്‍ ആശ്ചര്യചകിതരായി !!!
Ninne kalum Bedham Linsa thanne….bcoz aval poocha ye snehikunnu ennalle ullu….nee poocha mahatmyam ezhuthi…vayipichu…enne kodi….konnu….UNSAHICABLE…….