ദാസനും വിജയനും – രണ്ട് “ചെറിയ”അബദ്ധങ്ങള്‍

ദാസനും വിജയനും – രണ്ട് “ചെറിയ”അബദ്ധങ്ങള്‍

മസ്കാരം കൂട്ടുകാരെ… ദാസനും വിജയനും പിണഞ്ഞ രണ്ട് അബദ്ധങ്ങളെ പറ്റിയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്…
നല്ല തുടക്കം… പക്ഷെ ഇതൊരു LKG ക്കഥ അല്ല… കാലഘട്ടങ്ങളെ AD എന്നും BC എന്നും രണ്ടായി തിരിക്കുന്നതുപോലെ ഈ അബദ്ധങ്ങളെയും നമുക്ക്  രണ്ടായി തിരിക്കാം…
1 . ഒരു 110 അബദ്ധം
2 . ഒരു 250 അബദ്ധം
അപ്പൊ നമുക്ക് തുടങ്ങാം ല്ലെ…

 

1 . 110  അബദ്ധം

രു ദിവസം ഉച്ചയൂണും കഴിഞ്ഞു തിരിച്ചു നടക്കുമ്പോള്‍ ദാസനും വിജയനും ഒരു ആഗ്രഹം.. ഒരു ഐസ് ക്രീം ആയാലോ…. കൂടുതല്‍ ആലോചിക്കാന്‍ നിന്നില്ല, ഒരു വല്യ ഐസ് ക്രീം പാര്‍ലര്‍ തന്നെ തിരഞ്ഞുപിടിച്ച് കേറി.. ഐസ് ക്രീമുകളെ പറ്റി ബി.കോം ഫസ്റ്റ് ക്ലാസ്സ്‌ ആയ ദാസനും വെറും  പ്രീ ഡിഗ്രി ആയ വിജയനും അക്ഷമയോടെ മെനുവിനായി കാത്തിരുന്നു… വെയ്റ്റര്‍ മെനുവും കൊണ്ട് വന്നു… ആഹഹ…. കാണുമ്പോ തന്നെ കണ്ണിനു നല്ല സുഖം… അല്ലെ ദാസാ… അതെ വിജയാ…

അങ്ങനെ മെനു മുഴുവന്‍ കാണാപാഠം പഠിച്ചിട്ടും ഒരു തീരുമാനത്തിലെത്താന്‍ കഴിയുന്നില്ല… കാരണം കാശ്… അവസാനം ദാസനൊരു Hot Chocolate Fudge പറഞ്ഞു… വിജയനാണെങ്കിലോ.. വീണ്ടും confusion … വീണ്ടും മെനു നോക്കി… ദോ താഴെ കെടക്കുന്നു കൊച്ചു കള്ളന്‍… “Dilkush “… അതും 10 flavoured ice creams combination …  നന്നായിരിക്കും അല്ലെ ദാസാ… ആയിരിക്കും വിജയാ…. നീ ധൈര്യമായി ഓര്‍ഡര്‍ ചെയ്തോ…. ഓര്‍ഡര്‍ ചെയ്യുന്ന നേരത്ത് വെയ്റ്റര്‍ രണ്ടാളെയും ഒന്ന് മാറിമാറി നോക്കി…. ഒരു  Hot Chocolate Fudge ,  ഒരു   Dilkush അല്ലെ…. അയാള്‍ ഉറപ്പു വരുത്തി…. “YES ” രണ്ടാളും ഒരേ സമയം പറഞ്ഞു… വെയ്റ്റര്‍ പേടിച്ചിട്ടാണോ ആവോ അകത്തേക്ക് പോയത്…. ആ… എന്തെങ്കിലുമാവട്ടെ… നമുക്ക് സാധനം കിട്ടിയാല്‍ മതി….

അങ്ങനെ ദാസനും വിജയനും വീണ്ടും മൂളിപ്പാട്ടും പാടി ആഗോള കാര്യങ്ങളും ചര്‍ച്ച ചെയ്തു വാഴക്കാല Snooky ഐസ് ക്രീം പാര്‍ലറില്‍ AC ക്ക് കീഴെ ഇരുന്നു… നന്നായി ഭക്ഷണം കഴിച്ചതുകൊണ്ട്‌ നല്ല ഉറക്കം വരുന്നു… എന്താ ഈ Dilkush എത്താത്തത് …   വെയ്റ്റര്‍നെയും പ്രാകിക്കൊണ്ട്‌ അങ്ങനെ ഇരിക്കുമ്പോ ദാ വരുന്നു Hot Chocolate Fudge ഗ്ലാസ്സിലും Dilkush ബൌളിലും…. കാണാന്‍ നല്ല ചന്തം…. പക്ഷെ അടുത്തെത്തിയപ്പോ കര്‍ത്താവേ … കണ്ണ് തള്ളിപ്പോയി… ഒരിഞ്ചു സ്ഥലമില്ലാത്തപ്പോ ഐസ് ക്രീം തിന്നാന്‍ തോന്നിയത് നിനക്കല്ലേ ഡാ വിജയാ…. എനിക്കാണോ, നിനക്കല്ലേ ദാസാ…. ഹാ… ഇനി നമ്മള്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടു ഒരു കാര്യവുമില്ല…. ഇപ്പഴല്ലേ ആ മനുഷ്യന്‍ നമ്മള് ഓര്‍ഡര്‍ കൊടുത്തപ്പോ അന്തം വിട്ടു നിന്നതിന്റെ അര്‍ഥം മനസ്സിലാവുന്നത്…. എന്നാ ആ കൊരങ്ങന് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ.. തെണ്ടി …. അതെങ്ങനെയാ… ഇവിടെ ചെലവാവാതെ വെച്ച എല്ലാ സ്കൂപുകളും അതില്‍ ഇല്ലേന്നു നീ ഒന്നൂടി ഉറപ്പു വരുത്തിക്കോ മോനെ വിജയാ … hmm … 110 രൂപ…. എന്നാലും നമ്മളെ കണ്ടാല്‍ ഇത്രയൊക്കെ തിന്നുന്നവരാണെന്ന് തോന്നുവോ ഡാ ദാസാ… ഹാ… നിന്നെ കണ്ടാല്‍ തോന്നും…. നീ പോടാ ….. പുര കത്തുമ്പോ വാഴ വെട്ടുന്ന ശീലം നിനക്ക് പണ്ടേ ഉള്ളതാ ദാസാ.. അത് വേണ്ടാ…. ഓ ശെരി… എങ്കില്‍ വാ… നമുക്ക് കഴിക്കണ്ടേ… എന്ത്… “Dilkush Dilkush ” … ഹാ… കഴിക്കാതെന്തു ചെയ്യാന്‍… കളയാന്‍ പറ്റില്ലല്ലോ… എങ്കില്‍ Start camera action …

പിന്കുറിപ്പ്:

Hot Chocolate Fudge തിന്ന ദാസന് വിജയനെ സഹായിക്കാന്‍  Dilkush ലേക്ക് തിരിയേണ്ടി വന്നു…. അവസാനം ഇംഗ്ലീഷ് മരുന്നിന്റെ ചുവയുള്ള Black current മാത്രം ബാക്കി വെച്ച് വിജയശ്രീലാളിതരായി ദാസനും വിജയനും കാക്കനാട് ബസില്‍ കയറി… CID ഓഫീസില്‍ ആരും പിന്നെ രണ്ട് ദിവസത്തേക്ക് അവരെ കണ്ടിട്ടില്ല… വിളിച്ചു ചോദിച്ചപ്പോ ദാസന്  ജലദോഷം, വിജയന് പനി… ദാസന്റെ ജലദോഷം ഐസ് ക്രീം തിന്നിട്ടും വിജയന്‍റെ പനി ഐസ് ക്രീം കണ്ടു പേടിച്ചിട്ടും ആണെന്ന സത്യം മാത്രം  രണ്ടാളും പുറത്തു പറഞ്ഞില്ല… 😉


2 . 250 അബദ്ധം

ങ്ങനെയിരിക്കുന്ന കാലത്താണ് ദാസനും വിജയനും രണ്ട് ഷര്‍ട്ട്‌ വാങ്ങണമെന്ന് തോന്നിയത്… കച്ചേരിപ്പടി പോയി നല്ല വല്ല കടയില്‍ നിന്നും ഇത്തിരി സ്റ്റൈലന്‍ മോഡല്‍ വാങ്ങിക്കുകയാണ് ലക്‌ഷ്യം… തിരിച്ചു വരുമ്പോ ഉച്ചയാവും.. തിന്നാന്‍ ഒന്നും കിട്ടിയില്ലെങ്കില്‍ പ്രശ്നമാണ്… ആ ഭാഗത്തുള്ള ഹോട്ടലുകള്‍ ഒക്കെ ഒന്ന് നോക്കിവെക്കാം… അല്ലെ ദാസാ… അങ്ങനെയാവട്ടെ വിജയാ… അങ്ങനെ grand ആയി ഷോപ്പിംഗ്‌ ഒക്കെ കഴിച്ചു രണ്ടാളും കൂടി നടക്കുമ്പോഴാണ് പതിവുപോലെ വിശപ്പിന്റെ വിളി വന്നത്…. വിശക്കുന്നു ദാസാ… എനിക്കും വിജയാ… എങ്കില്‍ നമുക്ക് നല്ല വല്ല ഹോട്ടലും നോക്കി നടക്കാം… അല്ല, നീയല്ലേ കുറച്ചു മുമ്പേ ഹോട്ടല്‍ ഒക്കെ നോക്കി വെച്ചത്… നല്ലതൊന്നും കണ്ടില്ലേ…. ഹാ.. ഞാനൊന്നു കണ്ടുവെച്ചിട്ടുണ്ട് മോനെ… നിന്റെ ആരോഗ്യം നോക്കേണ്ടത് എന്റെം കൂടി ഉത്തരവാദിത്തമല്ലേ… നല്ല കുട്ടനാടന്‍ മീന്‍ അവിയല്‍ കിട്ടുന്ന ഒരു സ്ഥലം ഞാന്‍ നിനക്ക് വേണ്ടി നോക്കി വെച്ചിട്ടുണ്ട്… അതേതാ ഞാന്‍ അറിയാത്ത ഒരു സ്ഥലം… ആ പെട്രോള്‍ പമ്പിന്റെ അടുത്താ… പേര്  Cochin Hut … എനിക്ക് കുട്ടനാടന്‍ മതി.. നിനക്കോ ഡാ ദാസാ… വാ… ആദ്യം അവിടെ എന്താ ഉള്ളതെന്ന് നോക്കിയിട്ട് തീരുമാനിക്കാം….

അങ്ങനെ നടന്നു നടന്നു മേല്‍ പറഞ്ഞ സ്ഥലം കണ്ടെത്തി.. അവിടെയെത്തിയപ്പോള്‍ വെയ്റ്റര്‍ AC റൂം കാണിച്ചു തന്നു… നേരെ അവിടെ കേറി ഇരുന്നു… കുട്ടനാടന്‍ മീന്‍ അവിയലിനെ മനസ്സില്‍ ധ്യാനിച്ച് ഇരിക്കുമ്പോ ദാ വീണ്ടും വെയ്റ്റര്‍… കഴിക്കാനെന്താ വേണ്ടത്… കുട്ട്… വിജയാ, നില്‍ക്ക്‌… കഴിക്കാനെന്താ ഉള്ളത്… മീല്‍സ് , ബിരിയാണി… വേറെ എന്തെങ്കിലും ഉണ്ടോന്നു ചോദിച്ചു നോക്ക് ദാസാ…. വേറെ എന്താ ഉള്ളത് ചേട്ടാ.. ഇതൊക്കെ തന്നെയേ ഉള്ളു… അല്ല ദാസാ സ്പെഷ്യല്‍ വല്ലതും…. ചേട്ടാ സ്പെഷ്യല്‍ വല്ലതും ഉണ്ടോ…. ഹാ… നല്ല മീന്‍ ഫ്രൈ ഉണ്ട്… ഏതൊക്കെ മീനാ ഉള്ളത്… നെയ്മീന്‍ കരിമീന്‍ ആവോലി… എനിക്ക് ബിരിയാണി മതി ദാസാ… എങ്കില്‍ ചേട്ടാ, ഒരു ബിരിയാണി, ഒരു മീല്‍സ്…

ആവോലി നല്ല മീനാ ഡാ വിജയാ.. അതെയോ… എനിക്കീ വലിയ മീനുകള്‍ പണ്ടേ ഇഷ്ടമല്ല…. വല്ല ചെമ്മീനോ നത്തലോ  ഒക്കെയല്ലേ സ്വാദ്…
അത് നേരാ… പക്ഷെ ആവോലി നല്ല വെളുത്ത് ഇറച്ചിയോക്കെയുള്ള മീനാ… വേണെങ്കില്‍ ഓര്‍ഡര്‍ ചെയ്യാം… നിനക്ക് വേണെങ്കില്‍ ഓര്‍ഡര്‍ ചെയ്തോ ദാസാ… ഞാന്‍ കമ്പനി തരാം… വെയ്റ്റര്‍ വെള്ളവും ചോറും ബിരിയാണിയുമായി എത്തി… ചേട്ടാ… ഒരു ആവോലി ഫ്രൈ… ശരി, പക്ഷെ റെഡി ആവാന്‍ കുറച്ച സമയം എടുക്കും.. അത് കുഴപ്പമില്ല… ഹാ.. എങ്കില്‍ പതുക്കെ കഴിച്ചാ മതി, ഞാന്‍ കൊണ്ടുവരാം… അയാള്‍ വീണ്ടും പോയി….

നല്ല ബിരിയാണി, നല്ല സ്വാദ്… ഹാ… ചോറും കുഴപ്പമില്ല… ഈ സാമ്പാറിനെന്താ മീന്‍ കറിടെ സ്വാദ്… അത് സാമ്പാര്‍ അല്ല ദാസാ… മീന്‍ കറി ആണ്.. അടുക്കളേല്‍ കയറാത്തത്കൊണ്ട്  നിനക്കൊന്നും അറിയില്ലാ… ഡേയ് ഈ അവിയല്‍ പോലിരിക്കുന്ന സാധനമാണ് ഇവിടത്തെ സാമ്പാര്‍ എന്ന് തോന്നുന്നു…. ഹോ, ആദ്യമായി നിന്റെ ബുദ്ധി ഞാന്‍ സമ്മതിച്ചു തന്നു വിജയാ… തീറ്റക്കാര്യത്തില്‍ നീ കഴിഞ്ഞേ റപ്പായി പോലും വരൂ… ആ thank you thank you …. അല്ല, എന്താ നമ്മടെ ആവോലി വരാത്തത്… എന്റെ ചോറുണ്ട് കഴിയാറായി… എന്റെ ബിരിയാണിം… സാരമില്ല… ഒരു ചെറിയ ഫിഷ്‌ ഫ്രൈ അല്ലെ… അതിപ്പോ ചോറുണ്ട് കഴിഞ്ഞാലും നമുക്ക് കഴിക്കാം… അതെ ദാസാ….

എന്തോ ശബ്ദം കേള്‍ക്കുന്നല്ലോ… ആ… ആ വെയ്റ്റര്‍ വരുന്ന ശബ്ദമായിരിക്കും… എന്താ ദാസാ നിന്റെ കണ്ണ് തള്ളിയിരിക്കുന്നത്… എന്ത് പറ്റി…. അതാ വെയ്റ്റര്‍ ആവോലിയുമായി… ആഹഹാ… എന്തൊരു ഭംഗി… 25 cm major axis , 15 cm minor axis നല്ല elliptical shape … കറുത്ത നിറം, വാ നല്ല സ്റ്റൈല്‍ ആയി തുറന്നു വെച്ചിരിക്കുന്നു…. ഇതാണോ ഡാ ദാസാ നീ പറഞ്ഞ വെളുത്ത മീന്‍….
മീന്‍ രണ്ടായി മുറിച്ചു തരണോ — വെയ്റ്റര്‍
ഓ.. ആയിക്കോട്ടെ ചേട്ടാ…. — ദാസന്‍

എടാ ദാസാ…. ഒരു 150 രൂപ കാണുമായിരിക്കും അല്ലെ ഈ സാധനത്തിനു… ഹാ… കാണുമായിരിക്കും… അല്ല, ഇതൊക്കെ നീ ഒറ്റക്കെങ്ങനെ…. നീയില്ലേ ഡാ വിജയാ എന്റെ കൂടെ… പണ്ട് നിന്നെ Dilkush തിന്നാന്‍ സഹായിച്ച കഥയൊക്കെ നീ ഇത്ര വേഗം മറന്നോ വിജയാ… സഹായത്തിനു പ്രത്യുപകാരം ചോദിക്കുന്നവനാണ് നീ എന്ന് ഞാന്‍ വിചാരിച്ചില്ല ദാസാ…. എന്നാലും വിജയാ…. നീ ഒന്നും പറയണ്ട ദാസാ…. എനിക്കറിയാം… you can do it …  നീ വയറുനിറയെ തിന്നോ…. എടാ ദ്രോഹീ…. നീ ഒന്നും പറയണ്ട ദാസാ…. നീ ഈയിടെയായി വല്ലാതെയങ്ങ് ക്ഷീണിച്ചുപോയി…. എനിക്കത് സഹിക്കില്ലെന്ന് നിനക്കറിഞ്ഞൂടെ…. വാ… ഞാന്‍ സ്നേഹത്തോടെ മുറിച്ചുതരാം…

മിനിറ്റുകള്‍ ഓരോന്നായി ഇഴഞ്ഞു നീങ്ങി… ഒരു മണിക്കൂര്‍…. ആവോലി വെറും മുള്ള് മാത്രമായി… വെള്ളമടിച്ചവരെപ്പോലെ ദാസന്‍… അയാം ദി സോറി വിജയാ… അയാം ദി സോറി… നീ എന്തിനാ ദാസാ എന്നോട് സോറി പറയുന്നേ… ആ മീന്‍ വെള്ളത്തില്‍ നിന്ന് തന്നെയല്ലേ വന്നത്, skotch wisky യില്‍ ജീവിച്ച മീന്‍ ഒന്നുമല്ലല്ലോ ല്ലേ…. എന്നാലും ഞാന്‍ നിനക്ക് തരാതെ ഒറ്റക്ക്… അല്ലെങ്കിലും നിന്റെ മനസ്സ് നല്ലതാണെന്ന് എനിക്കറിയാം ദാസാ.. ചേട്ടാ, ബില്ല് … ഓ, ശരി… എത്രയെന്നു നോക്കെടാ വിജയാ… അധികമൊന്നുമില്ല ദാസാ… നമ്മള് പറഞ്ഞതിലും ഒരു നൂറു രൂപ അധികം വരും…. “ഫിഷ്‌ ഫ്രൈ – 250 രൂപ…” ബാക്കിയുള്ള കാശ് മൊത്തം അയാള്‍ക്ക് ടിപ്പ് വെച്ചേക്കു വിജയാ…  അയാളെന്നാലും ഈ ചതി നമ്മളോട് ചെയ്യണ്ടായിരുന്നു…. ഒരു വാക്ക് പറഞ്ഞൂടായിരുന്നോ… ദുഷ്ടന്‍…. എന്നാലും നമ്മളെ കണ്ടാല്‍ ഇത്രയൊക്കെ തിന്നുന്നവരാണെന്ന് തോന്നുവോ ഡാ വിജയാ…. നിന്നെ കണ്ടാല്‍ തോന്നുമായിരിക്കും ദാസാ…. അതേടാ…. നീ അല്ലെങ്കിലും നനഞ്ഞേടം കുഴിക്കുന്നവനാണെന്ന്  എനിക്കറിയാമെടാ…. അയാളോടുള്ള ദേഷ്യം നീ എന്തിനാ ദാസാ എന്നോടു തീര്‍ക്കുന്നത്…. ഹാ സാരമില്ല, ഞാന്‍ ക്ഷമിച്ചു … നിനക്ക് നടക്കാനൊക്കെ പറ്റുന്നുണ്ടല്ലോ ല്ലേ… ഇല്ലെങ്കില്‍ വാ… ഞാന്‍ പിടിക്കാം …. നല്ല മഴ, ഒരു കുടയേ ഉള്ളു…. അതും നീ എടുത്തോ ഡാ ദാസാ.. 250 രൂപയുടെ ഒരു മീന്‍ മുഴുവന്‍ നിനക്ക് തരാമെങ്കില്‍ 100  രൂപയ്ക്കു വഴിയില്‍ നിന്ന് വാങ്ങിയ ഈ കുടയും നിനക്ക് തരാന്‍ എനിക്ക് സന്തോഷമേയുള്ളൂ ദാസാ… എടാ വിജയാ, നീ… നിനക്കറിയാലോ ദാസാ… പുര കത്തുമ്പോ വാഴ വെട്ടുന്ന ശീലം എനിക്ക് പണ്ടേ ഉള്ളതാ… 😉

പിന്കുറിപ്പ്:

വീണ്ടും ദാസനെയും വിജയനെയും CID ഓഫീസില്‍ നിന്ന് രണ്ട് ദിവസത്തേക്ക് കാണ്‍മാണ്ടായി… ഓഫീസില്‍ നിന്ന് വിളി വന്നു… ഇപ്രാവശ്യം ദാസന് പനി വിജയന് ജലദോഷം…. മീന്‍ കണ്ടു പേടിച്ചു പനിചു കിടക്കുന്ന ദാസന്‍, മഴ കൊണ്ട് ജലദോഷം പിടിച്ച വിജയന്‍… ഇനിയും അബദ്ധങ്ങള്‍ പറ്റില്ലെന്ന ഉറച്ച വിശ്വാസത്തില്‍ രണ്ടാളും മൂടിപ്പുതച്ചു കിടന്നു….

5 Comments

  1. Treasurehut

    Kidilam….
    New era of Dasan and Vijayan

Comments are closed