കടല്‍

കടല്‍

എല്ലാം വലിച്ചെറിയാനുള്ള ഒരു വേസ്റ്റ് ബാസ്കെറ്റ് ആണ് കടല്‍ എന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ആര്‍ത്തലയ്ക്കുന്ന കടലിനെ നോക്കിയിരുന്നാല്‍ സമയം കളയാം എന്ന് പറയുമെങ്കിലും അതിലെ തത്വം മനസ്സിലാക്കാവുന്നതേയുള്ളൂ.. മനസ്സിന്റെ പ്രതിബിംബമായി കടലിനെ കലാകാരന്മാര്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല, പക്ഷേ ഞാന്‍ എന്നും കടലിനെ അങ്ങനെ ചിത്രീകരിക്കാനിഷ്ടപ്പെടുന്നു. പ്രക്ഷുബ്ധമായ കടല്‍…. മനസ്സീല് ഉയരുന്ന ചിന്തകള്‍ പോലെ, നെടുവീര്‍പ്പുകള്‍ പോലെ, അവ തുടരെത്തുടരെ… കണ്ണാടിയില്‍ നമ്മളെത്തന്നെ കാണുന്നതുപോലെ ഞാന്‍ കടലിനെ എന്റെ മനസ്സിന്റെ അപരയായി കാണാനിഷ്ടപ്പെടുന്നു… കടല്‍… അതൊരു ലോകമാണു. എന്നെപ്പോലെ, നിങ്ങളെപ്പോലെ, നമ്മളെപ്പോലെയുള്ള ഒരു ലോകം…ഒരു പ്രപഞ്ചം.. അതിനുള്ളില്‍ മറ്റൊരു പ്രപഞ്ചം… മനുഷ്യന്റെ മനസ്സുപോലെ… ബുദ്ധിക്കതീതമായ എന്തോ ഒന്ന് ഇവിടെയും കാണപ്പെടുന്നു… എന്നും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്….നൊമ്പരത്തോടെ കടലിനെ നോക്കിയാല്‍ അതു മനസ്സിലെ നൊമ്പരങ്ങള്‍ ഏറ്റെടുക്കുന്നു… സന്തോഷത്തോടെ നോക്കുമ്പോള്‍ സന്തോഷങ്ങളെയും… മനസ്സില്‍ ദേഷ്യം ആണെന്നിരിക്കിലും കടല്‍ അതിനെ പ്രതിനിധാനം ചെയ്യുന്നതായി തോന്നാം.. ഒരു പ്രണയമുണ്ടെങ്കില്‍ ആ കണ്ണുകളിലും കാണുന്നത് ഇതേ കടലിന്റെ ആഴമായിരിക്കും… കടല്‍ എന്ന ഈ പ്രതിഭാസം എന്നും എന്നെ വിസ്മയിപ്പിക്കുന്നു… ഇന്ന് ഞാന്‍ കടലിനെപ്പറ്റി ചിന്തിക്കാന്‍ കാരണമെന്തെന്നെനിക്കറിയില്ല… ഒരു പക്ഷേ എന്റെ സ്വപ്നങ്ങളില്‍ വന്നു എന്നെ സ്നേഹിക്കുകയും പേടിപ്പിക്കുകയും ചെയ്തിട്ടുള്ള ഈ കടല്‍ എന്നും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഞാനായതുകൊണ്ടാവാം…..

1 Comment

  1. കടലിനെ എപ്പോളും ഉപമിക്കേണ്ടത്‌ ഹൃദയതിനോടാണ് … അത് നമ്മുടെ ഹൃദയ വിശാലതയെയാണ് സൂചിപ്പിക്കുന്നത് . തുടക്കത്തില്‍ തിരമാലകള്‍ ഉണ്ടെങ്കിലും ഉള്ളിലേക്ക് പോകുന്തോറും അതിന്റെ കാഠിന്യം കുറഞ്ഞു വരുന്നത് ശ്രദ്ധിക്കുക… ആ ഒരു മഹദ് സത്യം പറഞ്ഞു തരുക തന്നെ ആണ് കടല്‍ തന്റെ തിരകളിലൂടെ ചെയുന്നത്…

    അതായത് കടലിന്റെ തിരപോലെ ഉള്ള മനസിനെ അറിഞ്ഞു , ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലണം എന്ന് തന്നെ… എനിട്ട്‌ ശുദ്ധമായ സമാധി ആനന്ദം അനുഭവിക്കണം

    ഓരോ ജല കണികകളും അതിന്റെ അന്വേഷണ ത്വരയിലൂടെ കടലിലേക്ക്‌ എത്തിച്ചേരുന്നു…. അത് അതവിടെ എത്തുന്ന വരെ അന്വേഷണമാണ്… എങ്ങോട്ടോ അതിവേഗം കുതിച്ചു പായുന്ന വെള്ളതുള്ളികളെ കണ്ടിട്ടില്ലേ !!!

Comments are closed