26-February-2020

26-February-2020

ഭാരതത്തിലെ സമകാലിക സ്ഥിതിഗതികളിൽ പലയിടത്തും ചില മതവിഭാഗങ്ങൾ ഒറ്റപ്പെടുകയാണ് എന്നൊരു തോന്നൽ ഉണ്ടാക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്, വിശേഷിച്ചും പ്രബുദ്ധരെന്നു സ്വയം അഹങ്കരിക്കുന്ന കേരളത്തിലെ ജനങ്ങൾക്കിടയിൽ ആ തോന്നൽ വർദ്ധിപ്പിക്കാനുള്ളതെല്ലാം മാധ്യമങ്ങൾ ചെയ്യുന്നുണ്ട്..

പല ബഹിഷ്കരണ സന്ദേശങ്ങളും ഇതിനോടകം വന്നുകഴിഞ്ഞു.. ചിലതിൽ കഴമ്പുണ്ടെന്ന് തോന്നിയിട്ടുമുണ്ട്.. ഹോട്ടൽ ശൃംഖലകൾ, ജ്വല്ലറികൾ തുടങ്ങിയ ഉയർന്ന ബിസിനസ്‌ മേഖലയിൽ ഉള്ളവർക്ക് തിരിച്ചടിയായിക്കൊണ്ട് ഭാരതത്തിലെ സമ്പദ്‌വ്യവസ്ഥ തകർക്കുമെന്നു ബോധ്യമുള്ള വസ്തുക്കൾ ബഹിഷ്കരിക്കുന്നതിൽ തെറ്റ് പറയാനാകില്ല..

ഇതോടൊപ്പം ഒരു കാര്യം കൂടി ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു.. “മെയ്ക്ക് ഇൻ ഇന്ത്യ” എന്ന് പറഞ്ഞുനടക്കുമ്പോൾ അത്തരത്തിൽ ഉള്ള ഉത്പന്നങ്ങൾ നോക്കി വാങ്ങുക മാത്രമല്ല, നമുക്ക് നേരിൽ അറിയാവുന്ന സാധാരണ വ്യക്തികളുടെ ചെറിയ കടകളിൽ നിന്ന് സാധനം വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യണം.. ഒരു വ്യക്തി തൊഴിൽരഹിതനാണെങ്കിൽ തന്റെ സ്വന്തം നാട്ടിൽ പണിയെടുക്കാൻ താല്പര്യപ്പെടണം.. മാറ്റങ്ങൾ തുടങ്ങേണ്ടത് അവനവനിലാണ്.. ഓരോ പൗരനും പരിശ്രമിക്കുമ്പോൾ ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്ന വലിയ വിഷയങ്ങളും ബഹിഷ്കരിക്കപ്പെടും..

ഇതൊന്നുമില്ലാതെ ഹൈന്ദവത എന്ന പേരിൽ മാത്രം ബഹിഷ്കരണം നടത്തുന്ന സങ്കുചിത ചിന്താഗതി പാടില്ല.. ഒരു പ്രകടനത്തിനും പോകാതെ പകലന്തിയോളം അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്ന കുറച്ചു പേരുണ്ട് എല്ലാ മതവിഭാഗങ്ങളിലും.. ആ സഹോദരങ്ങളെ മതത്തിന്റെ വേലിക്കെട്ടിൽ മാറ്റി നിർത്താതിരിക്കുക.. ബഹിഷ്കരണം എന്ന് പറയുമ്പോൾ അതൊരിക്കലും നമ്മളെ കണ്ടാൽ ചിരിക്കുന്ന, കാലങ്ങളോളം പരിചയം ഉള്ള സാധാരണക്കാരിൽ സാധാരണക്കാരനായ അയൽക്കാരനോടാകാതിരിക്കുക.. ശേഷമുള്ളത് അവനവന്റെ യുക്തിക്കു നിരക്കുന്നതുപോലെ ചെയ്ക..

പറഞ്ഞുവന്നത് എന്തിനെ കുറിച്ചാണെന്ന് ഒരുവിധം എല്ലാവരും മനസിലാക്കിക്കാണുമെന്ന് കരുതുന്നു.. ഇതിൽ മതവുമില്ല, രാഷ്ട്രീയവുമില്ല.. എങ്കിലും വിഷയം ഇതായതുകൊണ്ട് കൂടുതൽ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നില്ല.. വന്ദേ മാതരം.. ❤️❤️

~Vishnupriya