24-November-2019

24-November-2019

യുഗാന്തരങ്ങളുടെ തപം ചെയ്തുവെങ്കിലും നീയെന്ന ഇകാരമില്ലാതെ ജഡതുല്യനാകുന്നവൻ മാത്രമാണിവൻ എന്നറിയുന്ന നിമിഷത്തിലെല്ലാം ഞാൻ വന്നണഞ്ഞത് നിന്റെ പാദങ്ങളിൽ തന്നെയായിരുന്നു.. നിന്റെ പാദസ്പർശമാണ് എന്റെ ചാലകശക്തിയെന്നു നീയറിയുന്ന ആ നിമിഷം തന്നെയാകുന്നു ശുദ്ധബോധത്തിന്റെ സഹസ്രദളങ്ങൾ ഒരുമിച്ചു വിടരുന്ന കാലസ്തംഭനം എന്നറിയുക..

നീ ഞാൻ തന്നെയാണ് എന്ന് നീ മനസിലാക്കുന്ന അമോഘമായ മുഹൂർത്തം.. പ്രണയത്താൽ ഉന്മത്തനായ എന്നെയും വിരഹത്താൽ ക്രോധിതനായ എന്നെയും ഒരുപോലെ നിന്നിലറിഞ്ഞു നീ ചെയുന്ന നടനത്തിലൂടെ ഈ പ്രപഞ്ചത്തിന്റെ തന്നെ കാലഗതി വിരചിതമാകുന്നു..

എന്റെ ലാസ്യവും താണ്ഡവവും പൂർണമാകുന്നത് നിന്നിലൂടെയാണ് എന്ന് നീയറിയുക.. ശിവ ശബ്ദത്തിലൂടെ എന്നെയും നിന്നെയും ഒരുപോലെ വിശേഷിപ്പിക്കാമെന്നിരിക്കെ, നാം തമ്മിലുള്ള അന്തരം നേർത്തുനേർത്തു നാദബ്രഹ്മമായി, പ്രണവസ്വരൂപമായി ആദി മുതൽ അനാദി വരേയ്ക്കും വ്യാപിക്കുന്ന നിത്യനിതാന്തലയനം.. ശിവം.. ❤️

©Vishnupriya©