27-November-2019

27-November-2019

കാലങ്ങളുടെ യാത്രയിൽ പലയിടത്തുനിന്നും ശ്രവിച്ച തേടലിന്റെ കഥകൾ.. തേടൽ എന്നൊന്നുണ്ടോ?? എന്നെ തേടിയത് ആരാണ്?? ഞാൻ തേടിയത് ആരെയാണ്, എന്തിനെയാണ്..??ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ.. എന്നാൽ ഉത്തരമായത് ഒരേയൊരു ചോദ്യം.. ആത്മസംതൃപ്തി ഇല്ലാത്തിടത്തല്ലേ തേടലുണ്ടാകൂ?? എന്നിൽ ഞാൻ തൃപ്തമല്ലാതിരിക്കുന്ന അവസ്ഥയിൽ എന്നെ പൂർണമാക്കാൻ…
22-November-2019

22-November-2019

മരണം.. ഇന്നെന്റെ ചിന്തയിൽ മരണമാണ്.. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന ഏറ്റവും വലിയ കണക്കുപുസ്തകമേന്തുന്ന മരണം.. "ദേഹമേ പോകുന്നുള്ളൂ ദേഹി ഇവിടെത്തന്നെ ഉണ്ടാകും" എന്ന് മംഗലശ്ശേരി നീലകണ്ഠൻ ഭാര്യയുടെ അസ്ഥിമാടത്തിൽ നിന്ന് യാത്ര ചൊല്ലുന്നത് കഴിഞ്ഞാഴ്ച കൂടി കണ്ടതേയുള്ളു.. എന്നാൽ ദേഹമാണോ…
14-November-2019

14-November-2019

പ്രണയമാണിവൾക്കു ജീവിതത്തോട്.. അതുകൊണ്ട് തന്നെയാകണം, ജീവിതം വരുതിയിൽ നിൽക്കുന്നില്ലെന്ന് തോന്നിയ അവസരങ്ങളിലൊക്കെ അസ്വസ്ഥയായിട്ടുണ്ട്.. മനസ്സും ശരീരവും ഒന്നുതന്നെയാണെന്ന തിരിച്ചറിവ് വരുന്നതു വരെ ശരീരത്തെ ശ്രദ്ധിക്കാൻ നിൽക്കാതെ മനസിനെക്കൊണ്ടുള്ള പരീക്ഷണങ്ങൾക്കു പിന്നാലെ ഭ്രാന്തിയെപ്പോലെ അലഞ്ഞിട്ടുണ്ട്.. രാത്രികളെ പകലും പകലുകളെ രാത്രിയുമാക്കിയിട്ടുണ്ട്.. എന്നാൽ, എന്തിനും…
11-November-2019

11-November-2019

എന്റെ യാത്രകളിൽ എന്നും തേടിയലഞ്ഞത് എന്തെന്ന് നിശ്ചയമില്ലെങ്കിലും അറിയാൻ സാധിച്ചിട്ടുണ്ട് പലരെയും.. പക്ഷെ എല്ലാത്തിൽ നിന്നും വ്യത്യസ്തമായി ആ ഒരാളുടെ കാലടികൾ പിന്തുടർന്നുള്ള യാത്രക്കായി ഞാൻ ക്ഷണിക്കപ്പെട്ടതായിരുന്നു.. ജന്മഭൂമി വിട്ട് കാതങ്ങൾക്കകലേക്ക് പറിച്ചുനട്ടവൻ തന്റെ ബാല്യം ചിലവിട്ട മണ്ണിലൂടെ ഞാൻ നടന്നു..…
9-November-2019

9-November-2019

പ്രകൃതിയിലെ ഒരു ചരാചരത്തോട് ദൂരെയിരുന്നു സംവദിക്കുന്ന രീതി ഞാൻ പഠിക്കുന്നത് എന്റെ സ്കൂൾ കാലഘട്ടത്തിലാണ്.. സ്കൂൾ ഹോസ്റ്റലിന്റെ ഒരു വശത്തെ ജനലിലൂടെ നോക്കിയാൽ കാണുന്നത് ദൂരെയുള്ള പള്ളിമുറ്റത്ത് നിൽക്കുന്ന കാറ്റാടിമരമായിരുന്നു.. അന്നാ മരത്തെ എന്റെ സുഹൃത്തായി കണ്ടു ഞാൻ പറഞ്ഞിട്ടുള്ളതൊന്നും മറ്റാരോടും…