സതി

സതി

ചുട്ടുപഴുത്ത കൃഷ്ണശില നാളെയെന്റെ സതിയാകും..

ആ ശിലയെ പുല്കിയൊരു ശിവൻ കണ്ണീർ വാർക്കും.. അവന്റെ കണ്ണീരേറ്റ് ആ ശിലയുടെ താപം വീരഭദ്രനായി പിറവി കൊള്ളും.. സംഹാരം..

വീണ്ടും ജന്മങ്ങളുടെ തപം.. സ്ഥിതി..

പുനർജനിയിലെ തിരസ്കാരത്തിന്റെ കനലുകൾ ശമിപ്പിച്ചു ഗംഗാജലം കൊണ്ടഭിഷേകം ചെയ്‌താ കൃഷ്ണശിലയെ ഗൗരമാക്കുന്ന പരിണാമത്തിന്റെ ഊർജത്തിൽ പിറക്കുന്ന ഷണ്മുഖൻ.. സൃഷ്ടി..

ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും..

കാല കാല മഹാകാല വിരചിതം പ്രപഞ്ചം..
നമഃശിവായ.. ❤❤

~Vishnupriya