ഭദ്രായനം

ഭദ്രായനം

??? #ഭദ്രായനം ???

ഭദ്രായനം കണ്ടുമുട്ടിച്ച ഈ കൂടപ്പിറപ്പിനോട് കയ്യൊപ്പിട്ട ഒരു കോപ്പി തന്നെ അയക്കാൻ പ്രത്യേകം പറഞ്ഞിരുന്നു.. പല ദിശയിലൊഴുകുന്ന ചെറുവള്ളങ്ങളായുള്ള ഈ ജീവിതയാത്രയിൽ ഒരു സഹോദരനെക്കൂടി സമ്മാനിച്ചു ഭദ്രായനം.. ?(പുസ്തകത്തിനായി സമീപിക്കേണ്ട ഫോൺ നമ്പർ അടക്കമുള്ള പൈ സ്വാമിയുടെ contact details ഇവിടെ ഫോട്ടോ ആയിത്തന്നെ ആഡ് ചെയുന്നു)

അങ്ങനെ മലപ്പുറം ജില്ലയും കടന്നു തൃശൂർ ജില്ലയും കടന്നു പാലക്കാട് ജില്ലയിൽ ചെന്ന് ഞങ്ങൾ പൊക്കി ആശാനെ.. ആ കൊച്ചു കിളിക്കൂട്ടിൽ അച്ഛനോടും അമ്മയോടുമൊപ്പം തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ജീവിക്കുന്ന കൊച്ചുകുട്ടിയുടെ മുഖമുള്ള ഈ സഹോദരനോട് ഒരുപാടിഷ്ടം.. ?

കുറച്ചു നല്ല നിമിഷങ്ങൾ ഞങ്ങൾക്കായി തന്നു ആകാശത്തിനു കീഴിലുള്ള പലതും സംസാരിച്ചു പിരിയുമ്പോൾ ഒരു ചടങ്ങു പോലെ ചുമ്മാ ഒരു സെൽഫിയും.. ?

??? #ഭദ്രായനം ???

വാൽക്കഷ്ണം : ഗ്യാങ്ങിൽ ഒരാള് മിസ്സിംഗ് ആണ്.. തിരോന്തരത്ത് പോയി ഒളിച്ചിരുന്നാ സെൽഫീല് കൂട്ടാനുള്ള മാന്ത്രികവിദ്യയൊന്നും കണ്ടുപിടിച്ചിട്ടില്ല്യാന്നു പറയാൻ പറഞ്ഞു.. ???