രുദ്രാക്ഷം

രുദ്രാക്ഷം

ഘോരതപസ്സിൽ മുഴുകി കാലമേറെ കഴിഞ്ഞെങ്കിലും ഞാനിന്നും തപിച്ചുകൊണ്ടേയിരിക്കുന്നു.. അഗ്നിപർവതത്തിനു സമാനമായുള്ള ഊഷ്മാവിലെന്റെ ശിരസ്സിലെ ഗംഗ പോലും ബാഷ്പീകരിക്കപ്പെടുന്നു... നിന്നിലെ എന്നെ നീ എന്നിലാക്കി മറഞ്ഞിട്ട് കല്പാന്തങ്ങളായിരിക്കുന്നു.. നീയെരിഞ്ഞ താപത്തെ ചെറുക്കാനുള്ള തപം ഇന്നും എന്നെ തപിപ്പിക്കുന്നു.. ത്രിനേത്രാഗ്നിയിൽ ഇന്നിതുവരെയും എത്രയോ കാമന്മാർ…
Movie : My Story

Movie : My Story

പലപ്പോഴും തനിച്ചിരിക്കുമ്പോൾ മനസ്സിൽ വരുന്ന ചിന്തകളിൽ പ്രഥമസ്ഥാനം ചില സുഹൃത്തുക്കൾ കയ്യടക്കാറാണ് പതിവ്.. ആണായും പെണ്ണായും കുറെ ഉണ്ടായിരുന്നു ഒരുകാലത്തു ഫ്രണ്ട് ലിസ്റ്റിൽ... മ്മടെ ഫ്രണ്ട്ഷിപ്പിന്റെ റേഞ്ച് അറിഞ്ഞുകൊണ്ട് തന്നെ കൂടെ നിന്ന കുറെയെണ്ണം... നട്ടപ്പാതിരക്ക് ഫോൺ ചെയ്തുണർത്തി ചീത്ത വിളിച്ചാലും…
വിദ്യാലയം

വിദ്യാലയം

വിദ്യാലയം.. അക്ഷരങ്ങളെ പ്രണയിക്കാൻ തുടങ്ങിയതോടൊപ്പം കുറെയൊക്കെ ജീവിതം പഠിച്ചത് അവിടെനിന്നു തന്നെയായിരുന്നു എന്ന് തോന്നുന്നു.. ഇന്നേ ദിവസം ഒരു നീണ്ട ഓർമ്മക്കുറിപ്പ് തന്നെയാകട്ടെ.. ഏറെക്കുറെ ചെറുപ്പം തൊട്ടേ കേൾക്കാൻ തുടങ്ങിയ ഒരു വാചകമാണ് "നിനക്ക് വട്ടാണ്" എന്നത്.. സ്കൂൾ ജീവിതത്തിൽ ഒരുപാട്…
മണികർണികാ

മണികർണികാ

കാശിയെന്ന പ്രണയത്തെ എന്നോ വാക്കുകളായി പകർത്തിയപ്പോൾ ആരോ ചോദിച്ച ചോദ്യം - കാശിക്കൊരു വിരഹത്തിന്റെ കഥയുണ്ട്, എഴുതുമോ... കേട്ടപാതി കേൾക്കാത്തപാതി പത്തു തലയുള്ള അഹം ശരിയെന്നുത്തരം നൽകിയത് ഞാൻ പോലുമറിഞ്ഞില്ല.. "അന്നു തൊട്ടിതുവരെ മനസ്സിൽ കെടാത്തൊരു കനലായായെരിഞ്ഞൊരാ വിരഹമാം ബീജമോ,മുളപൊട്ടി തളിരിട്ടു…
കർക്കടകം

കർക്കടകം

കർക്കടകത്തിന്റെ നിറം കാർമേഘങ്ങളുടെ ശ്യാമവർണമാണ്.. കാളിമയോടുള്ള എന്റെ പ്രണയമാണ് കർക്കിടകം... എന്റെ ബാല്യത്തിന് നീന്തിരസിക്കാനായി വീട്ടുമുറ്റത്തെ കുളം നിറച്ചു തന്ന എന്റെ കർക്കിടകം.. ജനാലപ്പടിയിൽ നിന്ന് പുറത്തേക്കു കൈനീട്ടുമ്പോൾ എന്നും എന്റെ വിരൽത്തുമ്പു നനച്ച സ്പർശമാണ് കർക്കിടകം.. പെയ്യാനൊരുമ്പെട്ടു നിൽക്കുന്ന ആകാശത്തെ…
ത്രിപുണ്ഡ്രം

ത്രിപുണ്ഡ്രം

ഗ്രഹണശേഷം കുളിച്ചിറങ്ങിപ്പുറപ്പെട്ടത് ഇത്തവണ ഇവിടേക്കാണ്‌.. കർക്കിടകം ഒന്ന്.. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം.. ആരുമില്ലാത്ത ധ്യാനഹാളിൽ ഒന്ന് വലംവെച്ചിറങ്ങി ബുക്ക്‌സ്റ്റാളിൽ കുറെ തിരഞ്ഞപ്പോൾ ഹരിനാമകീർത്തനം വ്യാഖ്യാനം കയ്യിൽ തടഞ്ഞു.. അതും വാങ്ങി മടങ്ങാൻ ഒരുങ്ങുമ്പോൾ വെറുതെ ചുറ്റുമൊന്നു നടന്നു നോക്കാമെന്നു കരുതി.. അതാ പച്ചിലകൾക്കിടയിൽ…
വാരാണസി

വാരാണസി

കഴിഞ്ഞ വർഷത്തെ ഗുരുപൂർണിമ ദിവസം.. കാശിയിലെ ആബാലവൃദ്ധം ജനങ്ങൾ ഗംഗാതീരത്ത് ഉറക്കമിളച്ചിക്കുന്ന കാഴ്ച.. അന്നും ഗ്രഹണം ഉണ്ടായിരുന്നു എന്നാണ് ഓർമ.. ശേഷം പുലർകാലേ കുളിച്ച് ശുദ്ധമായി നേരെ വിശ്വനാഥനെ തൊഴാൻ.. എന്തൊരു മണ്ണാണത്... എന്തൊരു ജനത... സ്വദേശികളും പരദേശികളും വിദേശികളും സർവ്വമതസ്ഥരും…
സതി

സതി

ചുട്ടുപഴുത്ത കൃഷ്ണശില നാളെയെന്റെ സതിയാകും.. ആ ശിലയെ പുല്കിയൊരു ശിവൻ കണ്ണീർ വാർക്കും.. അവന്റെ കണ്ണീരേറ്റ് ആ ശിലയുടെ താപം വീരഭദ്രനായി പിറവി കൊള്ളും.. സംഹാരം.. വീണ്ടും ജന്മങ്ങളുടെ തപം.. സ്ഥിതി.. പുനർജനിയിലെ തിരസ്കാരത്തിന്റെ കനലുകൾ ശമിപ്പിച്ചു ഗംഗാജലം കൊണ്ടഭിഷേകം ചെയ്‌താ…
മയിൽ‌പ്പീലി

മയിൽ‌പ്പീലി

എഴുത്തുകളെ ഭ്രാന്തമായി പ്രണയിച്ചു തന്റെ ജീവിതം തന്നെ എഴുത്താക്കി മാറ്റിയ ഒരുവനെ എന്നോ കണ്ടുമുട്ടിയപ്പോൾ ഒരുപാട് പരിചയം തോന്നി.. അവനോടു ഞാൻ അധികമൊന്നും സംസാരിച്ചില്ലെങ്കിലും അവൻ ഒറ്റദിവസം കൊണ്ട് ഒരുപാട് പറഞ്ഞു... അവനെപ്പറ്റിയും അവനായിരിക്കുന്ന അവസ്ഥയെ പറ്റിയുമെല്ലാം അവൻ വാചാലനാകുമ്പോൾ കൗതുകത്തോടെ…
ഗാന്ധർവം

ഗാന്ധർവം

വർഷങ്ങൾക്കു മുമ്പേ നടന്നൊരു ഗാന്ധർവത്തിന്റെ കഥ പറയാനുണ്ട് കാശിയുടെ മൺതരികൾക്ക്.. പ്രണയം തലയ്ക്കു പിടിച്ചു നടന്ന കാലം കാശി തന്നെയായിരുന്നു സ്വപ്നങ്ങളിൽ... സിരകളിൽ ഭാംഗിനേക്കാൾ ലഹരി നൽകുന്ന പ്രണയവുമായി മിനുസമേറിയ കമ്പിളിയും പുതച്ചു കാശിയുടെ വീഥികളിൽ തനിച്ചു നടന്നിട്ടുണ്ട്.. വെള്ളിക്കൊലുസും മൂക്കുത്തിയും…

കാപ്പിപുരാണം

ന്തായാലും ആദ്യായിട്ട് ഇന്ന് യശ്വന്തപൂർ എക്സ്പ്രസ്സ് നേരത്തെ എത്തിയ സ്ഥിതിക്ക് "12 മണിക്കൂറായി എനിക്ക് വല്ലതും തന്നിട്ട്" എന്ന വയറിൻറെ അഭ്യർത്ഥനയെ മാനിച്ചുകൊണ്ട് ദക്ഷിൺ ഗ്രാൻഡിൽ നിന്നൊരു ഉപ്പുമാവും തട്ടി നേരെ വീട്ടിലേക്കു വെച്ച് പിടിക്കുമ്പോ ഒരു കാപ്പി കൂടി കുടിച്ചാ…
ഭദ്രായനം

ഭദ്രായനം

??? #ഭദ്രായനം ??? ഭദ്രായനം കണ്ടുമുട്ടിച്ച ഈ കൂടപ്പിറപ്പിനോട് കയ്യൊപ്പിട്ട ഒരു കോപ്പി തന്നെ അയക്കാൻ പ്രത്യേകം പറഞ്ഞിരുന്നു.. പല ദിശയിലൊഴുകുന്ന ചെറുവള്ളങ്ങളായുള്ള ഈ ജീവിതയാത്രയിൽ ഒരു സഹോദരനെക്കൂടി സമ്മാനിച്ചു ഭദ്രായനം.. ?(പുസ്തകത്തിനായി സമീപിക്കേണ്ട ഫോൺ നമ്പർ അടക്കമുള്ള പൈ സ്വാമിയുടെ contact details ഇവിടെ…