അങ്ങനെ ഇന്നൊരു ആത്മീയ പോസ്റ്റും ഇരിക്കട്ടെ.. (തർക്കത്തിനില്ല.. വെളിപാടാണ്..)
ദൈവമെന്ന വ്യാജേന മുന്നിൽ വരുന്നത് മായയാകാം.. അപ്പോൾ ആദ്യം അറിയേണ്ടത് സത്യമേത് മായ ഏത് എന്നല്ലേ ??
ഇനി മായ എന്നതും സത്യമാണെന്നു വരാം.. ഉദാഹരണം ചന്ദ്രൻ പ്രകാശിക്കുന്നത് സൂര്യപ്രകാശം കൊണ്ടാണെന്ന സത്യം.. ഇവിടെ സൂര്യപ്രകാശം സത്യവും ചന്ദ്രപ്രകാശം മായയും ആണെന്നിരിക്കെ രണ്ടും സ്വതന്ത്രമായ സത്യങ്ങളായി നിലകൊള്ളുന്നു.. അതായത് സൂര്യനുമുണ്ട് ചന്ദ്രനുമുണ്ട്..
അപ്പോൾ അറിവ് തന്നെയാണ് മായയും സത്യവും.. അതായത്, വിദ്യയും അവിദ്യയും അറിവ് തന്നെയാണ്.. എന്നാൽ ഒന്ന് സത്യവും ഒന്ന് മായയുമാണ്..
ഇവ തമ്മിലുള്ള വ്യത്യാസമറിയുന്നതാണ് യഥാർത്ഥത്തിൽ അറിവ്, അഥവാ ജ്ഞാനം.. യാതൊന്നു നേടിയാലാണോ ഇനിയൊന്നും നേടേണ്ടതില്ലാത്തത്,ആ പരമമായ ജ്ഞാനത്തെ നിനക്ക് ഞാൻ ഉപദേശിക്കാം എന്നുചൊല്ലി അവൻ വിവരിച്ചതും ഇതുതന്നെയല്ലേ ??
അപ്പോൾ ചോദ്യം…
ആരാണ് ദൈവം ?? അറിവ് നല്കുന്നവനോ അറിവിൽ നിന്ന് മുക്തനാക്കുന്നവനോ അതോ അറിവ് തന്നെയോ ??