ഒന്നും മിണ്ടാതൊരിടത്ത് ഇരിക്കാന്നുവെച്ചാലും ചിലതൊക്കെ കാണുമ്പോൾ മിണ്ടാതിരിക്കാൻ ആവുന്നില്ല.. ആദ്യം പറയാനുള്ളത് പറഞ്ഞിട്ട് കണ്ടതെന്താണെന്നു പറയുന്നതാവും നല്ലതെന്നു തോന്നുന്നു..
പ്രധാനമായിട്ടും രണ്ടു കൂട്ടരുണ്ട്.. ഈ രണ്ടു കൂട്ടർക്കും പരസ്പരം വലിയ ബഹുമാനം ഒന്നും ഉള്ളതായിട്ട് അറിവില്ല എങ്കിലും എല്ലാരോടും വലിയ സ്നേഹമാണ് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.. അതുകൊണ്ട് തന്നെ, ആരോടും ഉള്ള വ്യക്തിവിരോധം തീർക്കാനല്ല, മറിച്ചു ചിന്തിപ്പിക്കാൻ ആണ് ഇങ്ങനൊക്കെ എഴുതിയിടുന്നത് എന്ന് മനസിലാക്കുവാനപേക്ഷ..
അതിൽ ആദ്യത്തെ ടീംസ് “ഞാൻ എന്നെത്തന്നെ വിളിക്കുന്നത് വിമൽകുമാർ എന്നാണു” എന്നപോലെ യുവസിംഹങ്ങൾ എന്ന് സ്വയം അവകാശപ്പെടുന്നു.. ഉള്ളതുപറഞ്ഞാൽ ഇവരെയൊക്കെ ആന, കുതിര, സിംഹം തുടങ്ങിയ പേരുകളിൽ വിളിക്കുന്നത് അതുങ്ങളെക്കൂടി ചൊടിപ്പിക്കാൻ മാത്രേ ഉപകരിക്കൂ എന്നത് വേറെ കാര്യം.. നമ്മൾ സാധാരണ മലയാളത്തിൽ പറയുന്നത് അതുപോലെ മനസിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്ത ഈ യുവതുർക്കികൾക്ക് പക്ഷെ തങ്ങളുടെ സംഘടനയെക്കുറിച്ചു പറയാൻ നൂറു നാവാണ്.. പത്രങ്ങളിൽ രാഷ്ട്രീയ വാർത്തകൾ മാത്രം നോക്കി, അവന്മാരെന്തു ചെയ്തു ഇവന്മാരെന്തു ചെയ്തു എന്ന് നോക്കി, ഏതൊരു സമകാലിക വിഷയത്തിലും സ്വന്തം അഭിപ്രായങ്ങൾ എന്ന പേരിൽ ഭൂലോക മണ്ടത്തരങ്ങൾ എഴുന്നള്ളിച്ചും സോഷ്യൽ മീഡിയയിൽ സദാ സമയവും ഓൺലൈനിൽ ഇരുന്ന് പ്രൊഡക്ടിവ് അല്ലാത്ത വാർത്തകൾ മാത്രം ഷെയർ ചെയ്തും കാലം കഴിക്കുന്ന ഇവരോട് ഒരു സാധാരണ പൗരന്റെ യുക്തിബോധത്തോടെ ചർച്ചയ്ക്ക് പോയാൽ ആ പോയവരെ മണ്ടന്മാരാക്കി ഭിത്തിയിൽ തേച്ചൊട്ടിക്കും എന്നത് മറ്റൊരു സവിശേഷത.. വിവരമുള്ളവർ എന്ന് സ്വയം അവകാശപ്പെടുന്ന ഇവർക്ക് രാജ്യത്തു നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും കൃത്യമായ അറിവില്ലെന്നതും പ്രത്യയശാസ്ത്രത്തിനും സംഘടനാതാല്പര്യത്തിനും അനുകൂലമായ വാർത്തകൾ മാത്രം ഷെയർ ചെയ്യുന്നതുകൊണ്ട് പരക്കെയുള്ള വായനാശീലവും ഒരു വിഷയത്തിന്റെ 360 ഡിഗ്രി വിശകലനം ചെയ്യാനുള്ള കഴിവും അശേഷം ഇല്ലെന്നു തന്നെ പറയാം..
രണ്ടാമത്തെ കൂട്ടര് മേൽപ്പറഞ്ഞ ടീമിനെ പോലെയല്ല, നല്ല ബുദ്ധിയും ബോധവും ഒത്തുചേർന്ന യഥാർത്ഥ സിംഹങ്ങളായിരുന്നു.. പന്നിങ്ക കൂട്ടമാ വരും, സിങ്കം സിംഗിളാ വരും എന്നപോലെ ഒരു സ്ഥലത്ത് ഇവര് രണ്ടുമൂന്നാള് മതിയായിരുന്നു അന്ത കാലത്ത്.. വായനാശീലവും ബുദ്ധിശക്തിയും എക്സിക്യൂഷൻ പവറും വേണ്ടുവോളം ഉണ്ടായിരുന്ന ഇവർ ഇന്നിപ്പോ പല്ലും നഖവും ഒന്നും ഇല്ലാത്തതുകൊണ്ട് വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നയമാണ് തുടർന്നുപോരുന്നത്.. പല്ലും നഖവും കൊഴിഞ്ഞെന്നത് അവരുടെ വിശ്വാസമാണ്, അതിൽ നിന്ന് ഒരിക്കലും അവരെ മാറ്റി ചിന്തിപ്പിക്കാനാവില്ല.. അതുകൊണ്ടുതന്നെ പ്രത്യയശാസ്ത്രത്തിന്റെയോ രാജ്യസ്നേഹത്തിന്റെയോ പേരിലെങ്കിലും മേൽപ്പറഞ്ഞ മണ്ടന്മാരെ ഉയർത്തിയെടുക്കാൻ മുതിരാതെ ഇവർ ഗതകാല സ്മരണകളോടൊപ്പം സ്വന്തം കഴിവുകളും ചേർത്തടച്ചു അവയെകൂടി മാറാല പിടിപ്പിച്ചു കളയുന്നു..
ഇനി ഇതിലൊന്നും പെടാത്ത അറിവും വിവേകവും ഉള്ള ചില പെൺപുലികൾ ഉണ്ടെങ്കിലും അവർ മുഖ്യധാരയിൽ വരുന്നുമില്ല, എന്നാൽ വരുന്നവർക്ക് പ്രോത്സാഹനങ്ങളുമില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.. തങ്ങളുടെ ആശയങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ മാത്രം ഒതുക്കി അവർ എന്നത്തേയും പോലെ അരങ്ങത്തു നിൽക്കുന്നതിനു പകരം അടുക്കളയിലേക്ക് തിരിക്കുന്നു.. അപ്പോൾ നമ്മുടെ മേൽപ്പറഞ്ഞ രണ്ട് ടൈപ്പ് സിംഹങ്ങളും തമ്മിൽ യാതൊരു പരസ്പരധാരണയും ഐക്യവുമില്ലാതെ നിൽക്കുമ്പോൾ അവിടെ ചോര കുടിക്കാൻ ധാരാളം കഴുതപ്പുലികളും കുറുക്കന്മാരും ഒക്കെ ഉണ്ടാവും.. ശരിക്കുള്ള മുതലെടുപ്പ് നടത്തുന്നത് അവരാണ്..
ഇപ്പറഞ്ഞതിനു തെളിവായി ഞാൻ ആദ്യം പറഞ്ഞ കാര്യം, അതായത് ഈ പോസ്റ്റിനുള്ള കാരണം ഇനി പറയാം.. കർമ്മ ന്യൂസ് പുറത്തുവിട്ട പത്തനംതിട്ടയിലെ വോട്ടുമറിക്കലിൻറെ തെളിവുകൾ വെറുതെ ഒന്ന് വിശകലനം ചെയ്തു മേല്പറഞ്ഞതും കൂടി ചേർത്തുവായിക്കുമ്പോൾ ബുദ്ധിയുള്ളോർക്ക് മനസിലാവും കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന്.. എന്നിട്ട് മാത്രം ജനങ്ങളെ കുറ്റം പറഞ്ഞാൽ മതിയെന്നാണ് എന്റെ അഭിപ്രായം…
NB: ഇത് എഴുതിയിട്ടത് വായിക്കുന്ന സുഹൃത്തുക്കൾക്കൊക്കെ മനസിലാകും ആരൊക്കെ ഏതൊക്കെ സെറ്റിൽ പെടുമെന്ന്.. അതുകൊണ്ട് ട്രോൾസ് ആൻഡ് പൊങ്കാലാസ് ഉണ്ടാവാൻ സാധ്യത കുറവാണെങ്കിലും പറയുന്നതിനൊന്നും പക്ഷെ മറുപടി തരാൻ ഞാനിവിടുണ്ടാവില്ല.. Freedom of Expression.. അഭിപ്രായസ്വാതന്ത്ര്യം.. അത് മ്മക്കും ഉണ്ടേ.. ടാറ്റാ ബൈ ബൈ..
Reference : Karma News Video Link
https://www.youtube.com/watch?v=auV68WYttFE