അതിരൻ

അതിരൻ

യഥാർത്ഥമെന്നു തോന്നുന്ന ഭൂതകാലവും ഫാന്റസി എന്ന് തോന്നുന്ന വർത്തമാനവും കലർത്തി നവസംവിധായകൻ വിവേക് അണിയിച്ചൊരുക്കിയ ചിത്രം.. കഥാപാത്രങ്ങൾ എല്ലാവരും തന്നെ നിഗൂഢതയുടെ പരിവേഷത്തിൽ മുങ്ങിനില്കുന്നു.. സത്യമോ മിഥ്യയോ എന്നറിയാത്ത പല ഭാവപ്പകർച്ചകളിലേക്കും ചിത്രം നമ്മെ കൈപിടിച്ച് കൊണ്ടുപോകുമ്പോൾ ഒരു യഥാർത്ഥ സൈക്കോളജിക്കൽ ത്രില്ലർ നമുക്ക് അനുഭവവേദ്യമാകുന്നു…

അതെ.. ആരെയും അവൻ ഇല്ലാതാക്കും, അവനും അവൾക്കുമിടയിൽ നിൽക്കുന്ന ആരെയും.. ചിത്രം അവസാനിക്കുമ്പോൾ നമുക്ക് മനസിലാകുന്നു വിധിയും അവനോടൊപ്പമായിരുന്നു സഞ്ചരിച്ചത് എന്ന യാഥാർഥ്യം..

സ്വയം അറിയാത്തവളെ, ഉണ്ടായിരുന്ന നേർത്ത ഓർമ്മകൾ പോലും നഷ്ടപ്പെട്ടവളെ തേടി നടന്നുപോയവൻ.. മറന്നു പോയ ചുവടുകളും കാറ്റും മഴയും പൂക്കളും ശലഭങ്ങളും നിറഞ്ഞ ലോകം അവളിലേക്ക് തിരികെ എത്തിച്ചവൻ.. പ്രണയത്തിന്റെ കാണാനൂലുമായി ചിത്തഭ്രമത്തിന്റെ പേടിപ്പെടുത്തുന്ന വഴികളിലൂടെ സഞ്ചരിച്ചവൻ.. സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും വക്കുവരെ ചെന്ന് അവളെ വീണ്ടെടുത്തവൻ..

നിസ്സഹായയായ അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും ഇനി ശിഷ്ടകാലം അവനുണ്ടാകും… അതിരറ്റ സ്നേഹമുള്ളവൻ..

അതിരൻ.. ?

~Anjali Vishnupriya