Kilometers and Kilometers !!

Kilometers and Kilometers !!

എഴുതാൻ ഒരു വിഷയം ആലോചിച്ചിരിക്കുമ്പഴാണ് തൊട്ടടുത്ത് നടക്കുന്ന ഒരു യുദ്ധം ശ്രദ്ധയിൽ പെട്ടത്.. ഒന്നുകൂടി ശ്രദ്ധിച്ചു.. എന്താ സംഭവം ?

പ്രാണപ്രിയൻ സിരിയുമായി കസർത്തു നടത്തുകയാണ്..

ആശാന് ബാംഗ്ലൂർ നിന്ന് ഊട്ടിക്ക് എത്ര ദൂരം ഉണ്ടെന്നു അറിയണം .. പഠിച്ച പണി പതിനെട്ടു നോക്കിയിട്ടും മൂപ്പര് പറയുന്നത് സിരിക്ക് മനസിലാവുന്നില്ല , സിരി ചോദിക്കുന്നത് മൂപ്പർക്കും മനസിലാവുന്നില്ല ..

എന്റെ പൊന്നു മാഷേ ഗൂഗിൾ മാപ്‌സ് എടുത്തപ്പോരേ മനുഷ്യന്റെ സമാധാനം കളയണോ ?

ചോദിച്ചു പ്രാന്തായി ഇനി തെറ്റായാലും വേണ്ടില്ല , സിരിയെ കൊണ്ട് എന്തെങ്കിലും ഉത്തരം പറയിച്ചേ അടങ്ങു എന്നാണു വാശി .. ഞാൻ പറയിക്കാം എന്ന് പറഞ്ഞു ഫോൺ പിടിച്ചുവാങ്ങി നുമ്മ ഒറ്റ ചോദ്യം..

How many kilometres from Washington DC to Miami Beach ??

ദാ വരുന്നു നല്ല മണി മണി പോലെ മറുപടി..!!

എന്താല്ലേ..!!

ഈ AWESOMENESS എന്നത് ഒരു രോഗമാണോ ഡോക്ടർ ??