Sysadmin @ മറൈന്‍ ഡ്രൈവ്

Sysadmin @ മറൈന്‍ ഡ്രൈവ്

ന്നൊരു ദിവസം night shift ഉം കഴിഞ്ഞു ഞാന്‍ ഉറങ്ങുകയായിരുന്നു… അപ്പോഴാണു ഉറക്കത്തീന്ന് എഴുന്നേല്‍പ്പിക്കാന്‍ വേണ്ടി നാരായണന്റെ “missed call”… മേല്‍പ്പറഞ്ഞ ജീവി “missed call” മാത്രമേ ചെയ്യാറുള്ളൂ എന്നതുകൊണ്ടും പ്രാരാബ്ധക്കാരന്‍ ആണെന്ന് എല്ലാരോടും പറഞ്ഞു നടക്കുന്നതുകൊണ്ടും തിരിച്ചു വിളിക്കുക എന്നത് ഒരു “unwritten rule” ആണു … അങ്ങനെ പാതി ഉറക്കത്തില്‍ ഞാന്‍ തിരിച്ചു വിളിക്കാന്‍ വേണ്ടി ഫോണ്‍ എടുത്തപ്പോള്‍ അതാ sangu വിളിക്കുന്നു… എനിക്ക് മനസ്സിലായി എന്റെ കട്ട ദോസ്തുക്കള്‍ കൂട്ടമായി ഏറണാകുളം ലാന്ഡ് ചെയ്തിട്ടുണ്ടെന്ന്…. കണ്ണും തിരുമ്മി ഞാന്‍ എണീറ്റപ്പോള്‍ ഓര്‍ത്തു ഇന്ന് ശരത് വാവക്ക് എന്തോ പരീക്ഷ ഉണ്ടെന്നു പറഞ്ഞിരുന്നു…. sanguവിന്റെ കാള്‍ അറ്റന്‍ഡ് ചെയ്തപ്പോ അവന്‍ ചോദിച്ചു — “എടി കോപ്പേ നീ എവടെ പോയി കെടക്കുകയാ…” ഞാനിതാ ഇപ്പൊ വരാം എന്നും പറഞ്ഞു ക്ഷണത്തില്‍ കാള്‍ cut ചെയ്തു 15 മിനിറ്റ് കൊണ്ട് റെഡി ആയി ഫ്ളാറ്റ് പൂട്ടി ഞാന്‍  ഇറങ്ങി … ഏറണാകുളം traffic block വളരെ പ്രസിദ്ധമായ ഒന്നാണല്ലോ… വിചാരിച്ചതിലും നേരത്തെ എത്തി… പക്ഷെ കാക്കനാട് നിന്ന് കലൂരേക്ക് ഒരു മണിക്കൂര്‍ എടുത്തതുകൊണ്ട് തന്നെ എല്ലാവരും വളരെ നല്ല വാക്കുകള്‍ കൊണ്ടാണു എന്നെ എതിരേറ്റത് …

അവിടെ ശരത്, നാരായണന്‍, ഹാഫിസ് , സംഗു എന്നിവര്‍ എല്ലാവരും സന്നിഹിതരായിരുന്നു….  പരീക്ഷ കഴിഞ്ഞു പരിക്ഷീണിതരായി ചിക്കന്‍ ബിരിയാണിയും അടിച്ചു എന്റെ മുന്നില്‍ നില്‍ക്കുന്ന ആശാന്മാരെ നോക്കി ഞാനൊന്നു മന്ദഹസിച്ചു… ശേഷം കിട്ടാനുള്ളതൊക്കെയും വാങ്ങി വെച്ച് സന്തോഷവതിയായി കലൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ നില്‍ക്കുമ്പോള്‍ അഞ്ചക്ക ശമ്പളം കൈപ്പറ്റുന്ന ശരത്തിന്റെ പത്തു പൈസക്ക് കൊള്ളാത്ത ബാഗ് കണ്ടു ഞാന്‍ അന്ധാളിച്ചു പോയി…. അറുത്ത കൈക്ക് ഉപ്പു തേക്കാത്ത അവനെക്കൊണ്ട്‌ കാശ് മുടക്കിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു …

ആ തീരുമാനം ചെന്നവസാനിച്ചത്‌ മറൈന്‍ ഡ്രൈവില്‍ ആയിരുന്നു … ആ പൊരി വെയിലത്ത് മറൈന്‍ ഡ്രൈവില്‍ പോവാന്‍ തോന്നിയ ബുദ്ധിയെ ആയിരം വട്ടം ശപിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു … പിന്നെ ശരത്തിന്റെ treat ആയിരുന്നു ആകെ ഒരു ആശ്വാസം …. അവസാനം കാത്തിരുന്നു കിട്ടിയ treat 10 ഉറുപ്പിക വില വരുന്ന cone ഐസ്ക്രീം ആയിരുന്നു എന്ന ദുഖകരമായ സത്യം ഞാന്‍ മറച്ചുവെക്കുന്നില്ല… പക്ഷെ കിട്ടിയതും കൊണ്ട് അവിടത്തെ ഏതോ ഒരു ബെഞ്ചില്‍ ഇരുന്നു ഞാനും നാരായണനും കൂടി ശരത്തിനെ കുറ്റം പറഞ്ഞു സമാധാനിച്ചു ….

അപ്പോഴാണു ഞങ്ങള്‍ക്ക് ഒരാളെ ഓര്മ വന്നത്…. മറ്റാരുമല്ല, നമ്മുടെ സ്വന്തം ലിന്സചേച്ചി…. അപ്പൊ തന്നെ ഫോണ്‍ എടുത്തു വിളിച്ചു.. shift കഴിഞ്ഞു ഓഫീസില്‍ നിന്നിറങ്ങാന്‍ മടി പിടിച്ചു നിന്ന കൊച്ചിനെ ഞങ്ങള്‍ brain wash ചെയ്തു . അവസാനം മറൈന്‍ ഡ്രൈവില്‍ വരാമെന്ന് സമ്മതിച്ചു…. അങ്ങനെ ഞങ്ങള്‍ അവള്‍ക്കായി കാത്തിരിക്കുകയാണു…. അപ്പോഴാണു എനിക്കോര്‍മ വന്നത് — പുള്ളിക്കാരി ഇതുവരെ മറൈന്‍ ഡ്രൈവില്‍ വന്നിട്ടില്ല.. ദൈവമേ, ഇവിടെയെങ്ങാനും വന്നു വഴി തെറ്റി പോയാലോ എന്നാലോചിച്ചു എനിക്കും നാരായണനും ടെന്‍ഷന്‍ ആയി. എത്തിയാല്‍ വിളിക്കാന്‍ പറഞ്ഞിട്ടുണ്ട്, ആനയിക്കാന്‍ ആളു പോകേണ്ടിവരും എന്ന് തോന്നുന്നു…  ഉടനെ വന്നു ശരത്തിന്റെ മറുപടി — “നീ അവളോട്‌  കായലിനു നേരെ നോക്കാന്‍ പറ, എന്നിട്ട് ഇടത്തോട്ട് നേരെ നീങ്ങിയാല്‍ മതി എന്നും പറ” .. ആ ഡയലോഗിന്റെ സ്റ്റാന്‍ഡേര്‍ഡ് കേട്ട് ഞങ്ങള്‍ ഞെട്ടിപ്പോയി ….

ഒരു കൂട്ടചിരിക്കൊടുവില്‍ ഫോണ്‍ റിംഗ് ചെയ്തു — ലിന്സ — “നിങ്ങളെവിടെയാ??”, ഞാന്‍ തിരിച്ചു ചോദിച്ചു — “നീ എവിടെയാ ??” ശരത്തിന്റെ ഡയലോഗ് പറയണോ വേണ്ടയോ എന്ന് ഓര്‍ത്തു നില്‍ക്കുന്നതിനിടയില്‍ വളരെ നിഷ്കളങ്കമായ ഒരു ചോദ്യം — “അല്ല, ഈ കായലിനു നേരെ നോക്കിയാല്‍ നിങ്ങള്‍ ഇരിക്കുന്ന direction എന്റെ left ആണോ right ആണോ” — ചിരിക്കണോ കരയണോ എന്നറിയാതെ ഞങ്ങള്‍ പറഞ്ഞു — “മക്കളു ഇടത്തോട്ട് വാ… ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്” !!!

പിന്കുറിപ്പ് : –

ശേഷം അവള്‍ ഞങ്ങളെ നോക്കി അങ്ങേ അറ്റം വരെ എത്തുകയും ഞങ്ങള്‍ അവള്‍ക്കു കൊടുക്കാനുള്ളതൊക്കെ നന്നായിത്തന്നെ കൊടുക്കുകയും ചെയ്തു. പിന്നീട് നിഖിലിനെയും വിളിച്ചു “Traffic” സിനിമ കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു … ലിന്സ ആദ്യമായി കാണുന്ന സിനിമ എന്നാ ബഹുമതി ട്രാഫിക്കിനു സ്വന്തം … !! അവസാനം heart പാലക്കാട് എത്തിയപ്പോ ലിന്സക്ക് സന്തോഷമായി… വളരെ സമാധാനത്തോടെ അവള്‍ എന്റെ കൂടെ കാക്കനാടേക്ക് മടങ്ങി… 🙂