ഒരു HACKING വീരഗാഥ

ഒരു HACKING വീരഗാഥ

ളരെ സംഭവബഹുലമായി “launch ” ചെയ്യപ്പെട്ട ഒന്നാണു ഞങ്ങളുടെ ടീം ചാറ്റ് റൂം . തിങ്കള്‍ മുതല്‍ വെള്ളി വരെ ” server issues ” കൊണ്ടും ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ ലോകകാര്യങ്ങളും നുറുങ്ങു തമാശകളും വിവിധയിനം ” smileys ” കൊണ്ടും നിറയാറുള്ള ഈ ചാറ്റ് റൂം ടീമിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകം ആയി മാറാന്‍ അധികം കാലം വേണ്ടിവന്നില്ല. ചാറ്റ് റൂം നിറക്കുന്നതില്‍ ഏറ്റവും അധികം ഉത്സാഹം കാണിക്കാറുള്ള എനിക്കും Mr. Avik Dasgupta ക്കും shift admins ന്റെ അടുത്തു നിന്നും സാമാന്യം നന്നായി കേള്‍ക്കാറുണ്ട്  എന്ന സത്യം വളരെ അഭിമാനപൂര്‍വം ഞങ്ങള് സമ്മതിച്ചു തരും.

ദിവസങ്ങള്‍ കടന്നുപോയി … നമ്മുടെ ചാറ്റ് റൂമിന് എന്തൊക്കെയോ പ്രശ്നങ്ങള്‍… ഞങ്ങള്‍ക്ക് പല ഗോളാന്തര സെര്‍വര്‍ issues ഉം discuss ചെയ്യാന്‍ ബുദ്ധിമുട്ടായിതുടങ്ങി. ഒരു ദിവസം adminji യുടെ മുന്നില്‍ ഈ വിഷയം അവതരിപ്പിക്കപ്പെട്ടപ്പോള്‍ “നോ ഐഡിയ” എന്ന മറുപടി മാത്രമാണ് കിട്ടിയത്.. കാലചക്രം വീണ്ടും ഉരുണ്ടു… ഞങ്ങള്‍ വളരെ സങ്കടത്തോടെ അതിനെ മറന്നു വീണ്ടും ശബ്ദ സഹായം തേടാന്‍ തുടങ്ങി…. എന്നും Mr. Vineeth alias SP (Scripting Puli) വന്നു ലോഗിന്‍ ചെയ്യുമ്പോള്‍ മാത്രം ചാറ്റ് റൂമിന് ജീവന്‍ കൈവരും. പാവം വിനീത്.. ആഴ്ചകളോളം അവന്‍ ആ ചാറ്റ് റൂമില്‍ ഏകനായിരുന്നു “ഏകാന്ത ചന്ദ്രികേ” പാടി…

പെട്ടെന്നൊരു സുപ്രഭാതത്തില്‍ ചാറ്റ് റൂമിനെ miss ചെയ്യുന്നു എന്നു തോന്നിയതുകൊണ്ടാണോ, ചാറ്റ് റൂമിനെ പറ്റി ആലോചിച്ചതുകൊണ്ടാണോ എന്നു വലിയ നിശ്ചയമില്ല, പക്ഷെ പ്രവീണ്‍ ചേട്ടന്‍ troubleshooting തുടങ്ങി… പതിനൊന്നു പേര്‍ ഐകകണ്ഠം ആയി തിരഞ്ഞെടുത്ത ഞങ്ങളുടെ പ്രിയപ്പെട്ട adminji യെ ചാറ്റ് റൂം admin ആയി അംഗീകരിക്കുന്നില്ല. അഥവാ ടെക്നിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ “PERMISSION DENIED” !! അതിനെ സംബന്ധിച്ചിടത്തോളം team admin ഉം shift admin ഉം ജീവാത്മാവും പരമാത്മാവും ഒക്കെ ഒരേ ഒരാളാണ്.. നമ്മുടെ സ്വന്തം വിനീത്.. !!

കൂടുതല്‍ അന്വേഷണത്തിനായി നടന്ന Linda sysadmin വരെ പരാജയപ്പെട്ടു… വിനീത് ആണെങ്കില്‍ ഒന്നും വിട്ടു പറയുന്നില്ല… Total confusion.. “എല്ലാം നീ HACK ചെയ്തല്ലോ ഡാ” എന്നും പറഞ്ഞു ഞാന്‍ എന്റേതായ അഭിനന്ദനങ്ങളും അവനു സംഭാവന ചെയ്തു… ശേഷം kid നെ വിളിച്ചു വരുത്തി admin തന്റെ designation തിരിച്ചു ചോദിച്ചപ്പോള്‍ വിനീതരില്‍ വിനീതനായ വിനീത് വളരെ ഭവ്യതയോടെ അത് തിരിച്ചു കൊടുത്തതിനാല്‍ സംഭവം വളരെ ശുഭമായി പര്യവസാനിച്ചു.. 🙂

Comments —

പ്രവീണ്‍ ചേട്ടന്‍  (മനസ്സില്‍ വിചാരിച്ചു കാണും.. റിപ്പോര്‍ട്ട്‌ എടുക്കാന്‍ സമയം കിട്ടിയില്ല) — ഇവനെ കുറച്ചു സൂക്ഷിക്കുന്നത് നല്ലതാ.. 🙂
ശ്രീജിത്ത്‌ — നീ ആളു വിചാരിച്ചതിനെക്കളും പുലി ആണല്ലോ ഡാ.. 🙂
ലിന്‍സ — എന്നാലും നീ നമ്മുടെ പ്രവീണ്‍ ചേട്ടനോട് ഇത് ചെയ്യരുതായിരുന്നു 🙂

ഏറ്റവും ഒടുവില്‍ നമ്മുടെ പ്രസാദുകുട്ടി ആത്മഗതിച്ചു —

” വിനീതേ… നീ സ്വന്തം admin, team mates ഇവരെയൊക്കെ ചാറ്റ് റൂമില്‍ നിന്നു പുറത്താക്കി … എന്നെ ഇനി റൂമില്‍ നിന്നു പുറത്താക്കിയാല്‍ ഞാന്‍ എവിടെ പോയി ഉറങ്ങും എന്റെ ദൈവമേ….!! “