ഞാന്‍ ഓര്‍ക്കുകയായിരുന്നു… എന്തൊക്കെയോ എഴുതണമെന്നു കരുതി ഇവിടെ എനിക്കായി അല്‍പ്പം ഇടവും കാത്തുവെച്ചു ഞാനിരുന്നു… പക്ഷേ ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥക്ക് … ഒരു തരം മരിച്ച അവസ്ഥക്കുള്ള ഉത്തരം മാത്രം എന്റെ പക്കല്‍ ഇല്ലാതെ പോയി… കാലം വീണ്ടും ഉരുളുകയാണ്… യാത്രക്കായി കരുതിവെച്ച പാഥേയം പകുതിയും തീര്‍ന്നു….ഇനിയൊരു മരുപ്പച്ചക്ക് വേണ്ടിയുള്ള കാത്തിരിപ്പ്… ഇത്രയും പറഞ്ഞതില്‍ നിന്ന് ആകെ ഞാന്‍ കണ്ട ഒരു വാക്ക് കാത്തിരിപ്പ് എന്നതാണ്… അതെ…കാത്തിരിപ്പു നീളുന്നു… ജീവിതത്തിലെ പാതകള്‍ പോലെ… അതിനോരവസാനമില്ല… അഥവാ…അതവസാനിച്ചാല്‍ ഞാനില്ല നമ്മളില്ല…ആരുമില്ല…
Posted inOld_Blogs
ആരെയാണാവോ എത്രയും കാലം കാത്തിരിക്കുനതു ?